ജയലളിതയുടെ വസതിയിൽ 4 കിലോ സ്വർണം, 601 കിലോ വെള്ളി 8,376 പുസ്തകങ്ങൾ, വേദനിലയത്തിലെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് സർക്കാർ

Webdunia
വ്യാഴം, 30 ജൂലൈ 2020 (11:04 IST)
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലെ അമ്പരപ്പിയ്ക്കുന്ന സ്വത്ത് വിവരക്കണക്കുകൾ പുറത്തുവിട്ട് തമിഴ്നാട് സർക്കാർ. നാലര കിലോയോളം സ്വര്‍ണ്ണം, 600 കിലോയലധികം വെള്ളിയും ഉൾപ്പെടുന്ന വലിയ പട്ടികയാണ് തമിഴ്നാട് സർക്കാർ പുറത്തുവിട്ടിരിയ്ക്കുന്നത്. അപൂർവമായ പുസ്തകങ്ങളുടെ വലിയ ശേഖരവും ജയളിതയുടെ വസതിയിലുണ്ട്.  
 
32,721 വസ്തുക്കളാണ് ലിസ്റ്റിൽ ഉള്ളത്. 10438 സാരികള്‍, 8376 പുസ്തകങ്ങൾ, 11 ടിവി, 10 റഫ്രിജറേറ്ററുകള്‍‍, 38 എയര്‍ കണ്ടിഷണറുകള്‍‍, 29 ടെലിഫോണുകള്‍, നൂറിലധികം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയാണ് ലിസ്റ്റിലെ പ്രധാനപ്പെട്ടവ. ഒരേ പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ വാങ്ങുന്നതായിരുന്നു ജയലളിതയുടെ രീതി. അതിനാൽ ഇതേ പുസ്തകങ്ങൾ ജയലളിതയുടെ മറ്റു വസതികളിലും ഉണ്ട്.  
 
സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനുമാണ് ഈ സ്വത്തുക്കളിൽ എല്ലാം അവകാശം. 67കോടി രൂപ നഷ്ടപരിഹാരം നല്‍കി വേദനിലയം പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനുള്ള നിക്കം പുരോഗമിയ്ക്കുകയാണ്. പോയസ്ഗാര്‍ഡനിലെ വേദനിലയത്തിൽ ജയലളിതയ്ക്കുണ്ടയിരുന്ന സ്വത്തുക്കൾ കണ്ട് അമ്പരന്നിരിയ്ക്കുകയാണ് ആളുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments