Webdunia - Bharat's app for daily news and videos

Install App

ഞാന്‍ രണ്ടു പെണ്‍കുട്ടികളുടെ പിതാവ്; യുവാക്കളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ജോയ്‌ മാത്യു

ഞാന്‍ രണ്ടു പെണ്‍കുട്ടികളുടെ പിതാവ്; യുവാക്കളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ജോയ്‌ മാത്യു

Webdunia
തിങ്കള്‍, 16 ഏപ്രില്‍ 2018 (12:13 IST)
രാജ്യത്തെ ഞെട്ടിച്ച കത്തുവ, ഉന്നാവോ പീഡനക്കേസുകളില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയ യുവാക്കള്‍ക്ക് പിന്തുണയുമായി നടന്‍ ജോയ്‌ മാത്യു.

ജാതി മത വര്‍ഗീയ ചിന്തകള്‍ക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണ് ഇന്ത്യയുടെ ഭാവി. പെൺകുഞ്ഞുങ്ങൾക്ക്‌ നേരെ നടക്കുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകൾക്കെതിരെ ഉയര്‍ന്നു വരുന്ന പ്രതിഷേധത്തോട് രണ്ടു പെൺ കുട്ടികളുടെ പിതാവായ ഞാനും എന്റെ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുവെന്നും ജോയ്‌ മാത്യു ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.

ജോയ്‌ മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

സമ്മേളനങ്ങൾക്ക്‌ നിറമുള്ള യൂനിഫോം ഇട്ട്‌ വരിവരിയായി ഉലാത്തുന്ന
യുവാക്കൾ എല്ലാ പാർട്ടിയിലും
ഉണ്ട്‌. എന്നാൽ നേതാക്കാന്മാർ വാ തുറന്നാലല്ലാതെ പ്രതികരിക്കാൻ കെൽപ്പില്ലാത്തവർ -
അക്കൂട്ടത്തിലൊന്നും പെടാതെ ഭാവിയിൽ നേതാക്കളായിമാറിയൊ നേതാവിന്റെ വാലായി നിന്നൊ എന്തെങ്കിലും നേട്ടം കൊയ്യാം എന്ന് കരുതാത്ത
അനീതിയും അക്രമവും കണ്ടാൽ
പ്രതികരിക്കുവാൻ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തിൽ വളർന്നു വരുന്നുണ്ട്‌-
അവരെ ചൂരൽകൊണ്ട്‌ മെരുക്കാനും
ലാത്തികൊണ്ട്‌ തളർത്താനും
വാൾ കൊണ്ടു വെട്ടാനും വരുന്നവർ സൂക്ഷിക്കുക
ജാതി -മത -വർഗ്ഗീയ ചിന്തകക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണൂ ഇൻഡ്യയുടെ ഭാവി
#mystrret
#myprotest
എന്ന ഒരൊറ്റ സന്ദേശത്തിലൂടെ ഇൻഡ്യൻ നഗരങ്ങളിൽ ചെറുതെങ്കിലും ആത്മാർഥതയിൽ വലുതായ ഈ ചെറുപ്പക്കാർ ഒത്തുകൂടി,
ഹൈന്ദവതയുടെ പേർ പറഞ്ഞ്‌
കൊത്വവയിലേയും
ഉന്നോവയിലും നടന്ന പൈശാചികവും
വംശീയവുമായ നരഹത്യകൾക്കെതിരെ,
പെൺകുഞ്ഞുങ്ങൾക്ക്‌ നേരെ നടത്തുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകൾക്കെതിരെ
പ്രതിഷേധിക്കുവാൻ
രണ്ടു പെൺ കുട്ടികളുടെ പിതാവായ ഞാനും
എന്റെ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

സുപ്രീം കോടതി അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കും, വിശദീകരണവുമായി വൻതാര

സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു: ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് നെതന്യാഹു

അമേരിക്കയ്ക്ക് ആവശ്യമായ മാഗ്‌നെറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ചൈനയ്ക്ക് മേല്‍ 200 ശതമാനത്തിന്റെ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

അടുത്ത ലേഖനം
Show comments