മുതിരപ്പുഴയാറ്റിൽ കണ്ടെത്തിയ കാൽ ആരുടേത്? ജസ്‌ന അടിമാലിയിൽ വന്നിരുന്നുവെന്ന് ടാക്സി ഡ്രൈവർ

കുഞ്ചിത്തണ്ണി മുതിരപ്പുഴയാറ്റിൽ കണ്ടെത്തിയ കാൽ പൊലീസിനെ കുഴപ്പിക്കുന്നു

Webdunia
ചൊവ്വ, 31 ജൂലൈ 2018 (08:37 IST)
കോട്ടയം മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ്‌ വിദ്യാര്‍ഥിനി ജെസ്‌ന മരിയാ ജെയിംസിന്റെ കേസ് എങ്ങുമെത്താതെയായിരിക്കുകയാണ്. ജസ്നയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെങ്കിലും ഊഹാപോഹങ്ങൾ അല്ലാതെ ഒരു തുമ്പും കണ്ടെത്താൻ പൊലീസിനായിട്ടില്ല.
 
ഇതിനിടയിൽ ജസ്ന അടിമാലിയില്‍ വന്നിരുന്നതായി അവിടത്തെ ടാക്‌സി ഡ്രൈവറുടെ മൊഴി. ഇതിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. ജെസ്‌നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ്‌ താനാണ്‌ ടാക്‌സി സ്‌റ്റാന്‍ഡില്‍നിന്ന്‌ മറ്റൊരു സ്‌ഥലത്ത്‌ എത്തിച്ചതെന്നാണു ഇയാളുടെ വെളിപ്പെടുത്തല്‍.
 
പത്രങ്ങള്‍ വായിക്കാറില്ലെന്നും അതിനാൽ ജസ്നയെ കാണാതായ കാര്യമൊന്നും അറിഞ്ഞില്ലെന്നും ഇയാൾ പറയുന്നു. കഴിഞ്ഞദിവസമാണ് വാർത്ത കണ്ടത്. തന്റെ കാറില്‍ സഞ്ചരിച്ച പെൺകുട്ടിയുമായി രൂപസാദൃശ്യമുണ്ടെന്ന് തോന്നിയതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്.
 
ഇതേസമയം, കുഞ്ചിത്തണ്ണി മുതിരപ്പുഴയാറ്റില്‍ യുവതിയുടേത്‌ എന്നു കരുതുന്ന കാലിന്റെ ഭാഗം കണ്ടെത്തിയിരുന്നു. ഈ കാല്‍ ജെസ്‌നയുടേതാണോ എന്നറിയാനായി ഡി.എന്‍.എ. പരിശോധനയ്‌ക്ക്‌ അയച്ചിരുന്നു. ഇതിന്റെ ഫലം വന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

അടുത്ത ലേഖനം
Show comments