സുരേന്ദ്രൻ ഇറങ്ങി, പണി കിട്ടാൻ പോകുന്നത് ശ്രീധരൻ പിള്ളയ്‌ക്ക്?

സുരേന്ദ്രൻ ഇറങ്ങി, പണി കിട്ടാൻ പോകുന്നത് ശ്രീധരൻ പിള്ളയ്‌ക്ക്?

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (12:10 IST)
ഇരുപത്തിരണ്ട് ദിവസത്തെ ജയിൽ ജീവിതത്തിന് ശേഷം ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ ജയില്‍ മോചിതനായിരിക്കുകയാണ്. ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്. 
 
രാഷ്‌ട്രീയ മുതലെടുപ്പിനായി ശബരിമല വിഷയത്തെ കരുവാക്കിയ ബിജെപിയിൽ നിന്ന് ഇപ്പോൾ മുൻനിരയിൽ നിൽക്കുന്നത് സുരേന്ദ്രനാണ്. ഇതുമായി 22 ദിവസത്തെ ജയിൽ ജീവിതവുമായതോടെ ശ്രീധരൻ പിള്ളയുടെ അധ്യക്ഷൻ പട്ടം തെറിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പാർട്ടിയിൽ ഉള്ളവരുടെ സംസാരം.
 
ശബരിമല വിഷയവുമായി നിറയെ അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നു. ഇതിന് രണ്ട് പക്ഷമായി നിന്നത് ശ്രീധരൻ പിള്ളയുടെ ആളുകളും സുരേന്ദ്രന്റെ ആളുകളുമാണ്. പാർട്ടിക്കുവേണ്ടി ഇത്രയും സഹിച്ച സുരേന്ദ്രൻ തന്നെ പാർട്ടിയെ നയിക്കണം എന്ന നിലപാടിലാണ് ചില ആളുകൾ ഉള്ളത്.
 
അതുകൊണ്ടുതന്നെ സുരേന്ദ്രന്റെ ഈ വരവിൽ പണി കിട്ടാൻ പോകുന്നത് ശ്രീധരൻ പിള്ളയ്‌ക്കാണ് എന്നും സംസാരമുണ്ട്. പാർട്ടിയിൽ തന്റെ പേര് നിലനിർത്താൻ പഠിച്ച പണി മുഴുവൻ ശ്രീധരൻ പിള്ള നോക്കിയെങ്കിലും അതിനൊന്നും ഇനി ഫലം കാണില്ല എന്നുതന്നെയാണ് പാർട്ടിയിൽ ഉള്ളവരുടെ സംസാരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നവംബര്‍ 22 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴയ്ക്കു സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം: എല്ലാ റിട്ട് അപ്പീലുകളും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

SSLC Exam 2026: എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് എസ്‌ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി

അടുത്ത ലേഖനം
Show comments