ഡബ്ല്യൂസിസിയ്‌ക്ക് പിന്തുണ, 'അമ്മ'യോട് വിയോജിപ്പ്: വെളിപ്പെടുത്തലുമായി കമൽഹാസൻ

ഡബ്ല്യൂസിസിയ്‌ക്ക് പിന്തുണ, 'അമ്മ'യോട് വിയോജിപ്പ്: വെളിപ്പെടുത്തലുമായി കമൽഹാസൻ

Webdunia
വെള്ളി, 13 ജൂലൈ 2018 (14:30 IST)
നടൻ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിനെതിരെ കമൽഹാസനും. ചര്‍ച്ച ചെയ്തതിനു ശേഷം വേണമായിരുന്നു ദിലീപിനെ ‘അമ്മ’യിലേക്കു തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് താരം വ്യക്തമാക്കി. സിനിമയിലെ വനിതാ കൂട്ടായ്മ ഉയര്‍ത്തുന്ന നിലപാടുകളെ താൻ പിന്തുണയ്ക്കുന്നുണ്ടെന്നും കമല്‍ വ്യക്തമാക്കി. മനോരമ ന്യൂസ് കോൺക്ലേവിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
 
കലയുടെ സ്വാതന്ത്ര്യത്തെപ്പറ്റി എല്ലാവരും സംസാരിക്കുന്നുണ്ട്, സത്യത്തിൽ അത്തരമൊരു സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? ഇന്നും ചില സാഹചര്യങ്ങളിൽ സെൻസർഷിപ്പുണ്ട്. സർട്ടിഫിക്കറ്റ് മതി, കട്ടുകൾ വേണ്ട സിനിമയിൽ എന്നു ശ്യാം ബെനഗൽ പറഞ്ഞിട്ടുണ്ട്. ചലച്ചിത്ര നിർമാതാക്കൾക്ക് നിർദ്ദേശം നല്‍കാനാണ് സെൻസർഷിപ്പിനു താൽപര്യം. പക്ഷേ അത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വിട്ടാൽ പോരേ? എന്തു കാണണം, എന്തു കാണേണ്ട എന്ന കാര്യത്തിൽ. ഇതു കുട്ടികൾക്ക് അല്ലെങ്കില്‍ മുതിർന്നവർക്ക് എന്ന സർട്ടിഫിക്കറ്റ് മതി. കട്ടുകൾ വേണ്ട എന്നും കമൽ ഹാസൻ വ്യക്തമാക്കി.
 
ചോദ്യങ്ങളെ എന്നും ഇഷ്ടപ്പെടുന്ന ആളാണു താൻ‍. രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോഴും ചോദ്യങ്ങളെ ഭയക്കുന്നില്ല. സ്വാതന്ത്ര്യത്തിലാണു ജനാധിപത്യ സര്‍ക്കാരിന്റെ അടിത്തറ. ജനങ്ങള്‍ തന്നെ നല്ല നടന്മാരായിക്കഴിഞ്ഞ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ഇനി അഭിനയിക്കേണ്ട സാഹചര്യമില്ലെന്നും കമൽ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

അടുത്ത ലേഖനം
Show comments