Webdunia - Bharat's app for daily news and videos

Install App

മോഹന്‍‌ലാലിന്റെ ചവിട്ട് കൊള്ളേണ്ടടത്ത് കൊണ്ടു; ലൂസിഫര്‍ പോസ്‌റ്റിനെതിരെ മുഖ്യമന്ത്രിക്ക് പൊലീസിന്റെ പരാതി

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (19:42 IST)
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫര്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ആരാധകരുടെ പ്രിയതാരം മോഹന്‍‌ലാല്‍ നായകനായ ചിത്രം 50കോടി ക്ലബില്‍ ഇടം നേടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ലൂസിഫര്‍ വിജയകരമായി പ്രദര്‍ശനം തുടരവേ ചിത്രത്തിന്റെ ഒരു പോസ്‌റ്ററിനെതിരെ കേരള പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

സിനിമയിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷം കൈകാര്യം ചെയ്യുന്ന തമിഴ്‌നടന്‍ ജോണ്‍ വിജയിയെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മോഹന്‍‌ലാല്‍ ചവിട്ടുന്ന രംഗമാണ് അസോസിയേഷന്റെ പരാതിക്ക് കാരണമായത്.

സിനിമയിലെ ഇത്തരം സീനുകള്‍ പൊലീസിനെ മനഃപൂർവം ആക്രമിക്കാന്‍ യുവാക്കള്‍ അടക്കമുള്ളവരെ പ്രേരിപ്പിക്കുമെന്നാണ് പൊലീസ് അസോസിയേഷൻ വ്യക്തമാക്കുന്നത്.

കേരള പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് അയച്ച പരാതി

പൊലീസിനെ മനഃപൂർവം ആക്രമിക്കുന്ന നിരവധി സന്ദർഭങ്ങൾ നമ്മുടെ നാട്ടിൽ നടന്നുവരുന്നുണ്ട്. മുൻപ് കൊടും ക്രിമിനലുകളായിരുന്നു പൊലീസിനെ ആക്രമിച്ചിരുന്നതെങ്കിൽ നിർഭാഗ്യവശാൽ ഇപ്പോൾ പൊലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ചെറിയ തോതിലെങ്കിലും സാധാരണക്കാരയ യുവാക്കൾക്കും പങ്കുള്ളതായി കാണുവാന്‍ കഴിയും. ഇതിനു പ്രേരകമാകുന്നതിൽ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമപോലുളള മാധ്യമങ്ങളുടെ പങ്കുചെറുതല്ല.

അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസ്തുത പരസ്യം എന്നുള്ളത് അതിന്റെ ഗൗരവം വർധിപ്പിക്കുന്നു. സമൂഹത്തിൽ വലിയ സ്വാധീനമുള്ള ഒരു നടൻ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുന്ന ഇത്തരം ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ നിയമം നടപ്പിലാക്കാൻ ഇറങ്ങുന്ന പൊലീസുദ്യോഗസ്ഥർ ആക്രമിക്കപ്പെടേണ്ടതാണ് എന്ന ചിന്ത പൊതുജനങ്ങളിൽ ഉണ്ടായാൽ അതിശയപ്പെടാനില്ല.

വാഹന പരിശോധനയ്ക്കിടയിൽ വാഹനം നിർത്താതെ പോകുന്നതും പൊലീസുദ്യോഗസ്ഥരെ മനഃപൂർവം വാഹനമിടിപ്പിക്കുന്നതുമായ സംഭവങ്ങൾ വാർത്താകാറുണ്ട്. ഇത്തരത്തിൽ വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള നിരവധി പൊലീസുകാർ ചികിത്സയിലുമാണ്.

സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം പരസ്യങ്ങൾ അരാചകത്വം ഉണ്ടാക്കുന്നതാണെന്ന് നിസംശയം പറയാൻ സാധിക്കും. സിനിമകളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോഴും ഹെൽമറ്റോ സീറ്റുബെൽറ്റോ ധരിക്കാതെ വാഹനമോടിക്കുമ്പോഴും കാണിക്കുന്ന മുന്നറിയിപ്പ് പൊലീസുദ്യോഗസ്ഥര്‍ സിനിമയിൽ ആക്രമിക്കപ്പെടുമ്പോഴും കാണിക്കുന്നതിനായുളള നടപടികൾ ഉണ്ടാകേണ്ടതാണ്.

സിനിമയിൽ ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ പോസ്റ്ററിലും പരസ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കിയതുപോലെ പൊലീസിനെതിരെയുള്ള ആക്രമണങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതും കുറ്റകരമാക്കേണ്ടതാണ്. അങ്ങനെ വരുമ്പോൾ ഒരുപരിധി വരെ പൊലീസിനെതിരെയുള്ള ആക്രമണങ്ങളിൽ പ്രചോദിതരാകുന്നത് തടയാൻ കഴിയും. ഇതിനുവേണ്ടിയുള്ള നടപടികൾ കൈക്കൊളളുന്നതിന് അപേക്ഷിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments