കെവിന്റെ ശരീരത്തിലുള്ള 16 മുറിവുകൾ എങ്ങനെയുണ്ടായി?

ബോധംകെട്ട കെവിനെ ഷാനുവും സംഘവും പുഴയിൽ ഉപേക്ഷിക്കുകയായിരുന്നോ?

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (09:49 IST)
കേരളത്തെ ഞെട്ടിച്ച മരണമായിരുന്നു കെവിന്റേത്. കെവിന്റെ മരണ കാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇതിനായി പൊലീസ് സർജന്മാരുടെ സംഘം മൃതദേഹം കാണപ്പെട്ട സ്ഥലം പരിശോധിക്കും. 
 
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തിരുവനന്തപുരത്തു ചേർന്ന ആരോഗ്യ വകുപ്പു മെഡിക്കൽ ബോർഡ് യോഗത്തിലാണ് ഈ തീരുമാനം. കെവിന്റെ ശരീരത്തിൽ 16 മുറിവുകളും ക്ഷതങ്ങളും ഏറ്റിട്ടുണ്ടെന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. 
 
ഈ ക്ഷതങ്ങളും മുറിവുകളും ഉണ്ടാകാനുള്ള സാഹചര്യം കെവിന്റെ മൃതദേഹം കണ്ടെത്തിയ തെന്മല ചാലിയക്കര പുഴയിലും പരിസര പ്രദേശങ്ങളിലുമുണ്ടോയെന്നു കണ്ടെത്തുകയാണ് സ്ഥലപരിശോധനയുടെ ഉദ്ദേശ്യം. തട്ടിക്കൊണ്ട് പോയ ഗുണ്ടാസംഘത്തിൽ നിന്നും കെവിൻ രക്ഷപെട്ടോടുകയായിരുന്നുവെന്നാണ് പൊലീസ് റെക്കോർഡ്. 
 
എന്നാൽ രക്ഷപ്പെടാനുള്ള ഇരുട്ടിലൂടെയുള്ള ഓട്ടത്തിൽ പുഴയിൽ ചാടിയ കെവിൻ മരിച്ചതാണോ അതോ ഗുണ്ടാ സംഘത്തിന്റെ അടിയേറ്റ് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി പുഴയിൽ തള്ളിയതാണോ എന്നും സംശയമുണ്ട്.  
 
തെന്മല സ്വദേശി നീനു ചാക്കോയുമായുള്ള പ്രണയവിവാഹത്തിന്റെ പേരിലാണ് നീനുവിന്റെ ബന്ധുക്കൾ കെവിനെ തട്ടിക്കൊണ്ട് പോയത്. ഏറെ അന്വേഷണത്തിന് ശേഷം പിറ്റേന്ന് കെവിന്റെ മൃതദേഹമാണ് ചാലിയക്കരയിൽ പുഴയിൽ കണ്ടെത്തിയത്. ‌  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചതോടെ കേരളത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണനിലയിലേക്ക്

ഞണ്ട് അലര്‍ജിയുള്ള യുവാവ് ഞണ്ട് കറി കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചു, സംഭവം കൊച്ചിയില്‍

ഭരണനിർവഹണം എളുപ്പമാക്കാനാണ് സാങ്കേതികവിദ്യ; ഡിഎ സന്ദേശത്തിൽ സർക്കാരിനു അനുകൂലമായി കോടതി പരാമർശം

കശ്മീർ വിഷയത്തിൽ പിന്തുണച്ചു, എണ്ണ തന്നു, എന്നിട്ടും ഇറാനെ ഇന്ത്യ തള്ളിപറഞ്ഞു: മെഹ്ബൂബ മുഫ്തി

സൗദി അരാംകോ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments