ടി പി വധത്തിൽ അകത്തായ കിർമാണി മനോജ് പരോളിലിറങ്ങിയത് വിവാഹം കഴിക്കാൻ, അതും മറ്റൊരുവന്റെ ഭാര്യയെ?

മൂന്നുമാസം മുൻപ് യുവതി ഭർത്താവിനെ ഉപേക്ഷിച്ചിറങ്ങി, വിവാഹം ചെയ്തത് ടി പി വധക്കേസിലെ പ്രതി കിർമാണി മനോജിനെ!

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (12:33 IST)
ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങി വിവാഹം ചെയ്തത് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. ആഘോഷിക്കാനുള്ള വകയുണ്ട്. കിർമാണി മനോജ് വിവാഹം ചെയ്തത് ഗര്‍ഫ് സ്വദേശിയുടെ ഭാര്യയെ. മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസിന് മുന്നിലെത്തിയതോടെയാണ് സംഭവം വിവാദമായത്.
 
ബഹറിനില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ സമീപിച്ചത്. ഇന്നലെയായിരുന്നു കിര്‍മാണി മനോജിന്റെ വിവാഹം. മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതാണ്  ഭാര്യയെന്നും ഒപ്പം തന്റെ രണ്ടുമക്കളെ കൂടെ കൂട്ടിയിരുന്നുവെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്.
 
മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണ് ഇന്നലെ വിവാഹം കഴിച്ചത്.
 
വിവാദം ഭയന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്തര്‍വാഹിനി ഉള്‍പ്പെടെ ഇറാനിലെ 17 കപ്പലുകള്‍ തകര്‍ത്തു, ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചു: യുഎസ് സൈന്യം

ദുബായില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം, യുദ്ധം അഞ്ചാം ദിനത്തിലേക്ക്, പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

സാമ്രാജ്യത്വത്തിനെതിരെ ഇറാന്റെ ഇരുട്ടടി; ദുബായിലെ യുഎസ് കോൺസുലേറ്റിൽ ഡ്രോൺ ആക്രമണം

ആശങ്ക വേണ്ട, ആവശ്യത്തിന് എണ്ണ ശേഖരമുണ്ട്, വിലക്കയറ്റം ഉടനില്ലെന്ന് പെട്രോളിയം മന്ത്രി

പശ്ചിമേഷ്യയിൽ യുദ്ധഭീതി, ഇന്ത്യയ്ക്ക് കൈത്താങ്ങുമായി റഷ്യ

അടുത്ത ലേഖനം
Show comments