Webdunia - Bharat's app for daily news and videos

Install App

നീയിപ്പം തമിഴിലാ അല്ലേ? പിടിച്ചു നിൽക്കാൻ വല്ലോമൊക്കെ കാണിച്ചു തൊടങ്ങിയോ?- മമ്മൂട്ടിച്ചിത്രത്തിൽ ബാലതാരമായി എത്തിയ 15കാരിയോട് കൊല്ലം തുളസി

കൊല്ലം തുളസി ജീവിതത്തിൽ വെറും നാറിയാണ്, മമ്മൂട്ടിച്ചിത്രത്തിൽ ബാലതാരമായെത്തിയ പെൺകുട്ടിയോട് ചെയ്തത്...

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (12:07 IST)
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസതാവന നടത്തി പുലിവാലു പിടിച്ച താരമാണ്‌ കൊല്ലം തുളസി. സംഭവത്തിൽ തുളസിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരിക്കുകയാണ്. എന്നാൽ, ഇതാദ്യമായല്ല കൊല്ലം തുളസി സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുന്നതെന്ന് മാധ്യമപ്രവർത്തകൻ ഷിബു ഇ വി വ്യക്തമാക്കുന്നു. 
 
2 വർഷങ്ങൾക്ക് മുൻപ് ഒരു പരിപാടിക്കെത്തിയപ്പോഴും സമാനമായ സംഭവം ഉണ്ടായതായി അദ്ദേഹം വെളിപ്പെടുത്തുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബാലതാരത്തെ കൊല്ലം തുളസി അപമാനിച്ചുവെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിച്ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയെ ആണ് തുളസി അപമാനിച്ചത്. പോസ്റ്റിന്റെ പൂർണരൂപം:
 
“കൊല തൊളസി” യെ കുറിച്ചാണ്‌, രണ്ടു വർഷം മുമ്പാണ്‌ അമൃതാ ടിവിയുടെ ടോക് ഷോ മലയാളി ദർബാർ ആണ് വേദി. ഞാൻ, കൊല്ലം തുളസി, ഒരു സംവിധായകൻ, കൗമാരത്തിലേക്ക് കടന്നു തുടങ്ങിയ നടി എന്നിവരാണ് അതിഥികൾ. നടി ബാലതാരമായി മമ്മൂട്ടി സിനിമയിലൂടെ വന്നതാണ്. എല്ലാവരും പരസ്പരം പരിചയപ്പെടുന്നു. 
 
നടി എന്റെ അടുത്ത സീറ്റിൽ. കൊല്ലം തുളസിയുടെ അടുത്ത് വന്ന് ആ പെൺകുട്ടി വിനയത്തോടെ പരിചയപ്പെടുത്തുന്നു. “അറിയാം അറിയാം.. നീയിപ്പം തമിഴിലാ അല്ലേ? അവിടെ വല്ലോമൊക്കെ കാണിക്കണ്ടെ പിടിച്ചു നിൽക്കാൻ, അതോ നീ കാണിച്ചു തൊടങ്ങിയോ? ഹ ഹ ഹ…അട്ടഹസത്തോടെ തുളസിയുടെ അറു വഷളൻ ചിരി എല്ലാവരോടുമായി. ചിലർ ചിരിച്ചു, ആ പെൺകൊച്ച് വിളറി ഒന്നു ചിരിച്ചു.
 
നോക്കണം, കഷ്ടിച്ച് 15 വയസു കാണും ആ പെൺകുട്ടിക്ക്, അതിന്റെ അമ്മയുടെയും സ്റ്റുഡിയോ ഫ്ളോറിലുള്ളവരുടേയും മുഴുവൻ മുന്നിലായിരുന്നു ഈ വിടന്റെ വെടലച്ചിരി.സിനിമേലു മാത്രമല്ല ജീവിതത്തിലും വെറും നാറിയാ.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments