Webdunia - Bharat's app for daily news and videos

Install App

'നിന്റെയൊക്കെ വോട്ടിന് ഞാൻ പഞ്ചായത്തിലേക്കോ പാർലമെന്റിലേക്കോ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല'!

'നിന്റെയൊക്കെ വോട്ടിന് ഞാൻ പഞ്ചായത്തിലേക്കോ പാർലമെന്റിലേക്കോ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല'!

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (14:35 IST)
ശബരിമല കയറാനെത്തിയത് റൊക്കോഡ് ഉണ്ടാക്കാനണെന്ന് പറഞ്ഞവർക്ക് മറുപടിയുമായി ലി ബി സി എസ്. ശബരിമലയിൽ സ്ത്രീകൾ പലതവണ കയറിയിട്ടുണ്ടെന്നും അത് കോടതിയിൽപോലും തെളിഞ്ഞകര്യമാണെന്നും ലിബി ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു. 91 വരെ മണ്ഡലമകരവിളക്ക് കാലം ഒഴികെ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നെന്ന് തന്ത്രി തന്നെ പറഞ്ഞിരുന്നെന്നും കുറിപ്പിൽ ലിബി വ്യക്തമാക്കുന്നു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
ഞാൻ റിക്കോഡ്‌ ഉണ്ടാക്കാൻ പോയെന്നു പറയുന്ന ഊളകളോട് ,
ശബരിമലയിൽ സ്ത്രീകൾ പലതവണ കയറിയിട്ടുണ്ടെന്ന് കോടതിയിൽപോലും തെളിഞ്ഞകര്യമല്ലേ ?പിന്നെ ശബരിമലയിൽ കയറിയ ആദ്യവനിത ഞാനാകുന്നത് എങ്ങനെ ? "91 വരെ മണ്ഡലമകരവിളക്ക് കാലം ഒഴികെ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നു" എന്ന തന്ത്രിയുടെ മൊഴിതന്നെയുണ്ട്.അതിനുശേഷവും പലരും പോയിരുന്നു.അയ്യപ്പന് സ്ത്രീകളെകാണുമ്പോൾ പോകുന്ന ബ്രഹ്മചര്യം ഉണ്ടെങ്കിൽ അതെപ്പോഴെ പോയിരുന്നുഎന്ന് തന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും മൊഴിതന്നെ സാക്ഷ്യപ്പെടുത്തുന്നു.പിന്നേ അയ്യപ്പന്റെ ചാരിത്ര്യം കളയാനും ആദ്യമായി ശബരിമലയ്ക്ക് പോകുകയും ചെയ്തത്.
 
ശബരിമല വിഷയം ഉന്നയിച്ച് പത്തനംതിട്ടയിൽ ക്രമസമാധാനം തന്നെ കയ്യിലെടുത്ത സംഘികൾ കേസ് ഒഴിവാക്കാൻ പേടിച്ച് ഒരുസ്ത്രീയും വരില്ല എന്ന കണക്കുകൂട്ടലിൽ പുതിയ അടവും 'സത്യാഗ്രഹവുമായി വരുന്നവരെ ബോധവൽക്കരണാ നടത്തി തിരിച്ചയക്കും' എന്ന് പോലീസിനെ ധരിപ്പിച്ച ആർത്തവ ലഹള നേതാവിന്റെ നാടകം കളിച്ചു രക്ഷപെടാൻ ഉള്ള ഉഡായിപ്പ് പൊളിഞ്ഞുപോയത് ഞങ്ങൾ ആറു സ്ത്രീകൾ ഈ വെല്ലുവിളിയിലും ശബരിമലയിൽ എത്തിയതോടെയാണ്. തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് രണ്ടാം വിമോചനസമക്കാരെ പോലീസ് ഓടിച്ചിട്ട് തല്ലാനും ആർത്തവലഹള നേതാവ് അകത്താകാനും ഇടയാക്കിയത്.
 
ഒരു സ്ത്രീയും ചെന്നില്ലായിരുന്നു എങ്കിൽ സർക്കാരും ആർത്തവ ലഹളക്കാരും അതുപറഞ്ഞു രക്ഷപ്പെടുമായിരുന്നു.ഇപ്പോൾ വിധിനടപ്പാക്കപ്പെട്ടിട്ടുണ്ട്.അത് സർക്കാർ തന്നെ കോടതിയിലോ, അതല്ലെങ്കിൽ കയറിയ സ്ത്രീതന്നെയോ രണ്ടു ദിവസത്തിനുള്ളിൽ വെളിപ്പെടുത്തിക്കോളും" ശബരിമല നേരും നെറിയും" എന്നപേരിൽ ശബരിമലയിൽ കയറിയ സ്ത്രീതന്നെ പുസ്തകമിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. അവരുടെ ജീവന് സുരക്ഷാ ഭീഷണിയുള്ളതിനാൽ തത്കാലം ഞാനായിട്ട് പേര് വെളിപ്പെടുത്തുന്നില്ല.
 
ശബരിമലയിൽ ആദ്യമായിട്ടാണ് സ്ത്രീകയറുന്നത് എന്നു പ്രചരിപ്പിക്കുന്നതുതന്നെ മാറ്റുകഥകൾ പോലെത്തന്നെ ശുദ്ധ തട്ടിപ്പാണെന്ന് കോടതിയ്ക്ക് തന്നെ ബോധ്യം വന്ന സംഗതിയാണ്, വീണ്ടും അങ്ങനെ പ്രചരിപ്പിക്കുന്നത് ഒരുവിശ്വസിക്കലും വിശ്വസിപ്പിക്കലും മാത്രമാണ്.
 
ഞങ്ങൾ ശബരിമലയിൽ പോയതെന്തിനെന്ന് പലതവണ വ്യക്തമാക്കിയതാണ്.അക്കാര്യത്തിൽ ആരെന്തുധരിച്ചാലും എന്ത് പ്രചരിപ്പിച്ചാലും എനിക്ക് ഒന്നുമില്ല. എനിക്കാരുടെയും യുക്തിവാദി സർട്ടിഫിക്കറ്റോ സദാചാര സർട്ടിഫിക്കറ്റോ വേണ്ട.എല്ലാവരും എന്നെ അംഗീകരിച്ചിട്ട് ഞാൻ പഞ്ചായത്തിലേക്കോ പാർലമെന്റിലേക്കോ മത്സരിക്കാനും ഉദ്ദേശിക്കുന്നില്ല നിന്റെയൊക്കെ വോട്ടിന് !
 
സോഷ്യൽമീഡിയയിൽ മതനിന്ദനടത്തിയെന്ന കേസിന്റെ ഉമ്മാക്കിയൊക്കെ അവിടെയിരുന്നോട്ടെ.അതാദ്യമായിട്ടുമല്ല അതിന് കോടതിയിൽ എന്തുവിലയുണ്ടെന്ന് എനിക്കുമാത്രമല്ല അത്തരത്തിൽ കേസുള്ള പലർക്കും വ്യക്തമായിട്ടുള്ളതാണല്ലോ? ഫാസിസത്തിന്റെ കൊലവിളിക്ക് മുന്നിലേക്ക് മരിക്കാൻ തയ്യാറായിപ്പോയ ഞങ്ങൾക്കാണോ ഫാസിസ്റ്റുകളുടെ ഒലത്തിയ കേസിൽ ഭയം?
നിന്നെയൊക്കെക്കൊണ്ട് പറ്റുന്നത് ചെയ്യൂ .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments