Webdunia - Bharat's app for daily news and videos

Install App

‘ചേട്ടൻ ഇവിടെ ഒക്കെ തന്നെ കാണുമല്ലോ അല്ലേ?’ - മധുരരാജ പൊട്ടുമെന്ന് കമന്റിട്ടവന് കിടിലൻ മറുപടി നൽകി വൈശാഖ്

‘മധുരരാജ എട്ട് നിലയിൽ പൊട്ടും’- കമന്റിട്ടവന് കിടിലൻ മറുപടി കൊടുത്ത് സംവിധായകൻ വൈശാഖ്

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (09:36 IST)
മമ്മൂട്ടിയുടെ കരിയറിലെ മഹാവിജയങ്ങളില്‍ ഒന്നാണ് പോക്കിരിരാജ. വൈശാഖ് സംവിധാനം ചെയ്ത ആ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചു. മമ്മൂട്ടി വീണ്ടും രാജയായി എത്തുന്ന സിനിമയ്ക്ക് ഉദയ്കൃഷ്ണ തിരക്കഥ രചിക്കുന്നു. സംവിധാ‍നം വൈശാഖ് തന്നെ. പോക്കിരിരാജയിലെ അതേ ഗെറ്റപ്പാണ് മമ്മൂട്ടിക്ക് മധുരരാജയിലും ഉള്ളത്.
 
ഇപ്പോഴിതാ, മധുരരാജ എട്ട് നിലയിൽ പൊട്ടുമെന്ന് കമന്റിട്ടവന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് വൈശാഖ്. പേരൻപിന്റെ ആഘോഷം പങ്കുവെയ്ക്കുന്ന ചിത്രത്തിനു കീഴെയാണ് മധുരരാജ പൊട്ടുമെന്ന് ഒരാൾ കമന്റിട്ടത്. ഇതിനു മറുപടിയായി വൈശാഖ് കുറിച്ചത് ഇങ്ങനെ: ‘ചേട്ടൻ ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ?’. ഇതിലൂടെ തന്നെ മധുരരാജ എത്രത്തോളം വിജയം കൈവരിക്കുമെന്ന് ഉറപ്പാണ്.  
 
"മധുരരാജ, പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല, 'രാജാ' എന്ന കഥാപാത്രത്തിന്റെ മാത്രം തുടര്‍ച്ചയാണ്... പുതിയ ചിത്രത്തില്‍ 'രാജാ' എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും തികച്ചും പുതിയതാണ്‘’- വൈശാഖ് പറഞ്ഞത് നൂറ് ശതമാനം സത്യമാവുകയാണ്.
 
പുലിമുരുകനിൽ മോഹൻലാലിനെ ആക്ഷൻ പഠിപ്പിച്ച ഹീറ്റർ ഹെയ്ൻ തന്നെയാണ് ചിത്രത്തിൽ മമ്മൂട്ടിയേയും ആക്ഷൻ പഠിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു സീനിൽ പോലും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകൻ വൈശാഖ് തന്നെ പറയുന്നു. ആക്ഷന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ സ്പിരിറ്റും, ഡെഡിക്കേഷനും സല്യൂട്ട് ചെയ്യണമെന്നും വൈശാഖ് പറയുന്നു.
 
ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ സിനിമ നെല്‍‌സണ്‍ ഐപ്പ് ആണ് നിര്‍മ്മിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുര രാജ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments