ഡെറിക് എബ്രഹാം ഓൺ ദ വേ! - നൂറ് കോടിയില്ല, പക്ഷേ പണം‌വാരാൻ ഇവൻ തന്നെ ധാരാളം!

നൂറ് കോടിയോ വലിയ തള്ളലുകളോ ഇല്ല, പക്ഷേ ഏറ്റവും വലിയ പണം‌വാരി പടമായിരിക്കും ഇതെന്ന് നിർമാതാവ്

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2018 (09:06 IST)
നൂറുകോടിയുടെ ബഡ്ജറ്റില്ലെങ്കിലും ഏറ്റവും വലിയ പണം വാരി ചിത്രമായിരിക്കും അബ്രഹാമിന്റെ സന്തതികളെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. റംസാന്‍ റിലീസായി തിയേറ്ററുകളിൽ എത്തിക്കാനൊരുങ്ങുന്ന ചിത്രത്തെ കുറിച്ച് ഫേസ്ബുക്കിൽ ആകാംഷ പ്രകടിപ്പിച്ച ആരാധകന് മറുപടിയായിട്ടാണ് ജോബി ഇങ്ങനെ പറഞ്ഞത്. 
 
ഏതായാലും നിർമാതാവിന്റെ വാക്കുകൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ‘എനിക്ക് അറിയാവുന്ന കാര്യം പറയാം 100 കോടി ബഡ്ജറ്റ് ഇല്ല, വലിയ തള്ളുകളും ഇല്ല, ഞാന്‍ കണ്ടത് വെച്ച് പറഞ്ഞാല്‍ ഗുഡ്‌വില്‍ ചെയ്ത ഏറ്റവും ചെലവേറിയതും, ഏറ്റവും കൂടുതല്‍ പണം വാരി പടവും അബ്രഹാമിന്റെ സന്തതികള്‍ ആയിരിക്കും ഇത് എന്റെ വിശ്വാസം‘. - എന്നായിരുന്നു ജോബിയുടെ കമന്റ്.
 
മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ നവ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു.
 
കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍ – A Police Story’. ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു.  
 
ആല്‍ബി ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും സന്തോഷ് രാമന്‍ കലാ സംവിധാനവും വീണ സ്യമന്തക് വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ ചമയവും നിര്‍വ്വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

മാറിടത്തിൽ പിടിക്കുന്നതും ബലാത്സംഗശ്രമം തന്നെ, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ഇന്ത്യക്ക് വിസ രഹിത ഗതാഗത സൗകര്യം പ്രഖ്യാപിച്ച് ഫ്രാന്‍സ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തു

സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം, ഇന്ത്യയിലും പ്രായപരിധി വരും, കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം

അടുത്ത ലേഖനം
Show comments