Webdunia - Bharat's app for daily news and videos

Install App

രാജ റിട്ടേൺസ്, ഇത് ഒരു ഒന്നൊന്നര വരവ് തന്നെ! - ഏറ്റെടുത്ത് കുട്ടി ആരാധകരും!

Webdunia
ശനി, 6 ഏപ്രില്‍ 2019 (16:40 IST)
9 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ തിരികെ വരികയാണ്. വിശ്വസിക്കുന്നവരുടെ കാണപ്പെടുന്ന ദൈവമായി. വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന മധുരരാജ ഏപ്രിൽ 12ന് റിലീസിനൊരുങ്ങുകയാണ്. പീറ്റർ ഹെയിനാണ് ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്. 
 
ചിത്രത്തിന്റെ ട്രെയിലർ ഇന്നലെയാണ് റിലീസ് ചെയ്തത്. 2 മില്യൺ കാഴ്ചക്കാരുമായി ട്രെയിലർ യൂ ട്യൂബിൽ മുന്നിലുണ്ട്. രാജയുടെ രണ്ടാം വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. ഇതിൽ വലുപ്പ ചെറുപ്പമില്ലാതെ, പ്രായ വ്യത്യാസമില്ലാതെ എല്ലാവരും ഉണ്ട്. നിരവധി കുട്ടി ആരാധകരാണ് രാജയ്ക്കായി കാത്തിരിക്കുന്നത്. പീറ്റർ ഹെയിൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഷെയർ ചെയ്ത കുട്ടി ആരാധികയുടെ ഫോട്ടോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. മലപ്പുറത്തെ ഐമി നാഷ് എന്ന കുട്ടി ആരാധികയുടെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.
 
2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ അതേ ഗെറ്റപ്പില്‍ തന്നെയാണ് താരം മധുര രാജയിലും പ്രത്യക്ഷപ്പെടുന്നത്. അന്നും ഇന്നും മമ്മൂക്കയുടെ ഗെറ്റപ്പിനും ലുക്കിനും അത്ര വലിയ മാറ്റമുണ്ടായിട്ടില്ല. താരം കുറച്ച്‌ കൂടി ചെറുപ്പമായിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലും അണി നിരക്കുന്നുണ്ട്. മമ്മൂക്കയ്‌ക്കൊപ്പം സലിം കുമാര്‍, വിജയ രാഘവന്‍, നെടുമുടി വേണു, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments