മണ്ഡോദരിയുടെ പുനർ‌വിവാഹം; ആദ്യ ഭർത്താവിന്റെ പ്രതികരണം ഇങ്ങനെ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

ചിപ്പി പീലിപ്പോസ്
ചൊവ്വ, 19 നവം‌ബര്‍ 2019 (15:25 IST)
‘മറിമായ’ത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സ്നേഹ എസ്.പിയും ശ്രീകുമാറും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. വിവാഹിതരായ ഇരുവർക്കും പലരും ആശംസകൾ നേർന്നു. അതേസമയം, സ്നേഹയുടെ രണ്ടാം വിവാഹം ആണെന്നറിഞ്ഞതോടെ നിരവധിയാളുകൾ ഇവരെ അവഹേളിക്കാനും തുടങ്ങി. ഈ സാഹചര്യത്തിൽ രംഗത്തെത്തിയിരിക്കുകയാണ് സ്നേഹയുടെ മുൻ ഭർത്താവ് ദിൽജിത് എം ദാസ്.
 
ദിൽജിത്തിന്റെ ഫേസ്ബുക് പോസ്റ്റിങ്ങനെ:
 
വിവാഹിതരാവുന്നു’ എന്ന വാർത്ത എപ്പോഴും സന്തോഷം നൽകുന്ന ഒന്നാണ്.
 
ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും.
 
ഒരിക്കൽ വിവാഹിതരായ രണ്ടുപേർ, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാൽ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്.
 
അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്നേഹയും.
 
സ്നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയത് കൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോൾ. . എല്ലാ തരത്തിലും സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു.
 
പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങൾ ചേർത്ത്, ആ വാർത്തകൾക്ക് ചുവട്ടിൽ വന്ന കമന്റുകൾ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.
 
രണ്ടു വർഷം മുൻപ് ഡിവോഴ്സ് ആയ സമയത്തു തന്നെ “Happily Divorced” എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടർക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങൾ ചെയ്തുള്ളൂ.
 
അത് ക്ഷമിച്ച്, ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക. .
 
വിവാഹിതരാവുന്ന സ്നേഹാ, ശ്രീകുമാറിന്
 
ഹൃദയം നിറഞ്ഞ ആശംസകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments