Webdunia - Bharat's app for daily news and videos

Install App

'വാതിൽ തുറന്നതും അയാൾ കടന്നുപിടിച്ചു, ക്രൂരമായി പീഡിപ്പിച്ചു': നവാസുദ്ദീനെതിരെ മീടൂ ആരോപണവുമായി നിഹാരിക

'വാതിൽ തുറന്നതും അയാൾ കടന്നുപിടിച്ചു, ക്രൂരമായി പീഡിപ്പിച്ചു': നവാസുദ്ദീനെതിരെ മീടൂ ആരോപണവുമായി നിഹാരിക

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (11:05 IST)
ബോളിവുഡിലെ പ്രഗത്ഭനായ താരം നവാസുദ്ദീൻ സിദ്ദീഖിയ്‌ക്കെതിരെ വീണ്ടും മീടൂ. മാധ്യമപ്രവർത്തകയായ സന്ധ്യ മേനോനാണ് ട്വീറ്റ് പരമ്പരയിലൂടെ നടി നിഹാരിക സിങ്ങിന്റെ വെളിപ്പെടുത്തലുകളും പുറംലോകത്ത് എത്തിച്ചത്. നവാസുദ്ദീൻ സിദ്ദിഖി, സാജിദ് ഖാൻ, ടി സീരിസ് മേധാവി ഭൂഷൻ കുമാർ തുടങ്ങിയവരിൽ നിന്നുളള മോശപ്പെട്ട അനുഭവങ്ങളാണ് നിഹാരിക തുറന്നു പറഞ്ഞത്.
 
നിഹാരിക സിങ്ങുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചു സിദ്ദീഖിയുടെ തുറന്നു പറച്ചിൽ വൻ വിവാദമാണ് ഉണ്ടാക്കിയിരുന്നു. ആ വാദങ്ങളെല്ലാം നിഹാരിക തള്ളുകയും ചെയ്‌തിരുന്നു. 'നവാസുദ്ദിൻ സിദ്ദിഖിയുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ  താരം അവകാശപ്പെടുന്നതു പോലെ അതൊന്നും കിടപ്പറയിൽ എത്തുന്ന ബന്ധമായിരുന്നില്ല. സിദ്ദിഖി ബലപ്രയോഗത്തിലൂടെയാണ് എന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചത്. 
 
2009 ൽ മിസ് ലവ്‌ലി എന്ന ചിത്രത്തിലൂടെയാണ് ഞാൻ സിനിമാലോകത്ത് വരുന്നത്. അന്ന് മുതലാണ് നവാസുദ്ദിനെ പരിചയപ്പെടുന്നത്. നൊവാസ് എന്ന് വിളിച്ചാൽ മതിയെന്ന് അയാൾ പറഞ്ഞു. എന്റെ വീടിന് അടുത്തുണ്ടെന്ന് കാണിച്ച് എനിക്ക് അയാൾ സന്ദേശമയച്ചിരുന്നു. തുടർന്ന് പ്രഭാത ഭക്ഷണത്തിനു ക്ഷണിച്ചു. ഞാൻ വാതിൽ തുറന്നതോടെ എന്നെ കയറിപ്പിടിക്കാനും ലൈംഗികമായി ആക്രമിക്കാനുമാണ് അയാൾ ശ്രമിച്ചത്.
 
ഞാൻ നിസഹായയായിരുന്നു. അയാൾക്ക് കീഴടങ്ങാതെ എനിക്കു വഴികൾ ഇല്ലായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് അയാൾ എന്നെ കീഴ്പ്പെടുത്തിയിരുന്നത്. നിരവധി സ്ത്രീകളുമായി ഒരേ കാലയളവിൽ ലൈംഗിക ബന്ധം പുലർത്തുന്നയാളായിരുന്നു നവാസുദ്ദീൻ. ഓരോ സ്ത്രീകളെ വശീകരിക്കാൻ അയാൾ ഓരോ കഥകളുണ്ടാക്കി. ലൈംഗികമായി അവരെ ഉപയോഗിക്കുകയാണ് ലക്ഷ്യം. 
 
ഒരു മിസ് ഇന്ത്യയെ ഭാര്യയായി ലഭിക്കാൻ കൊതിക്കുന്നുവെന്ന് അയാൾ പറഞ്ഞു. എന്നോട് ക്ഷമ പറഞ്ഞ് അയാൾ കുഞ്ഞുങ്ങളെ പോലെ കരഞ്ഞു. ഞാൻ ചിരിക്കുകയായിരുന്നു'- നിഹാരിക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Sindoor: "അഭിമാന സിന്ദൂരം", എന്തുകൊണ്ട് ആ 9 ഇടങ്ങൾ, ഇന്ത്യ തകർത്തത് ഭീകരരുടെ തന്ത്രപ്രധാനമായ ഇടങ്ങൾ, കാരണം അറിയാം

40 കിലോമീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ വരെ തകര്‍ക്കും; റഫാല്‍ വിമാനങ്ങളില്‍ നിന്ന് പാക് മണ്ണില്‍ പതിച്ചത് ഹാമര്‍ ബോംബുകള്‍

Thrissur pooram: തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിയ ആന വിരണ്ടോടി, നാൽപ്പതിലധികം പേർക്ക് പരിക്ക്

Operation Sindoor: സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ , 10 വിമാനത്താവളങ്ങൾ അടച്ചു, കശ്മീരിലെ സ്കൂളുകൾക്ക് അവധി

Operation Sindoor: ഇന്ത്യ ആക്രമണത്തിനായി ഉപയോഗിച്ചത് സ്കാല്പ് മിസൈലുകൾ, തൊടുക്കാനായി റഫാൽ യുദ്ധവിമാനങ്ങൾ

അടുത്ത ലേഖനം
Show comments