ആദ്യം മോശമായി സംസാരിച്ചു, പിന്നെ ലൈംഗികമായി പീഡിപ്പിച്ചു: വീണ്ടും അലയടിച്ച് മീടൂ

Webdunia
തിങ്കള്‍, 14 ജനുവരി 2019 (10:44 IST)
മീ ടൂ മൂവ്‌മെന്റ് ഇപ്പോഴും സിനിമാലോകത്ത് അലയടിക്കുകയാണ്. പോയ വർഷം ഒട്ടനവധി സംഭവങ്ങൾ ഉണ്ടാകുകയും ചെയ്‌തിട്ടുണ്ട്. ഹോളിവുഡിൽ ആരംഭിച്ചതാണെങ്കിലും പിന്നീട് ബോളിവുഡിലും ഇന്ത്യൻ സിനിമകളിലും എല്ലാം മീ ടൂ ക്യാമ്പെയ്‌ൻ സജീവമായി തുടങ്ങുകയായിരുന്നു. ബോളിവുഡ് നടന്‍ നാന പടേക്കാറിനെതിരെ നടി തനുശ്രീ ദത്തയാണ് ആദ്യം മീടൂ ആരോപണം ഉന്നയിച്ചത്. 
 
പലരും വർഷങ്ങളായി മനസ്സിൽ മൂടിക്കെട്ടിവെച്ച സംഭവങ്ങളാണ് ഈ മൂവ്‌മെന്റിലൂടെ പുറംലോകം അറിഞ്ഞത്. കുറച്ച് നാളുകളായി സ്ഥിതിഗതികൾ കുറച്ചൊക്കെ ശാന്തമായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഈ മൂവ്‌മെന്റ് സജീവമാകുകയാണ്. 
 
സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആധാരമാക്കി ഒരുക്കിയ സഞ്ജു എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജ് കുമാര്‍ ഹരിയാനയ്ക്കെതിരെയാണ് ഇപ്പോൾ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഹഫിങ്ടണ്‍ പോസ്റ്ററാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
സഞ്ജുവെന്ന ചിത്രത്തിൽ രാജ്കുമാറിനോടൊപ്പം പ്രവർത്തിച്ച സ്ത്രീയാണ് ഇപ്പോൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 2018 മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ തനിയ്ക്ക് നേരിടേണ്ടി വന്ന ദുരാനുഭവമാണ് അവർ തുറന്ന് പറഞ്ഞിരിക്കുന്നത്.
 
2018 ഏപ്രിൽ 9 നാണ് ഇയാൾ തന്നോട് ലൈംഗിക ചുവ കലർന്ന രീതിയിൽ സംസാരിച്ചത്. പിന്നീട് അന്ന് രാത്രി തന്നെ വീട്ടിലെ ഓഫീസിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആ രാത്രിയ്ക്ക് ശേഷമുള്ള ഒരു ആറു മാസം താൻ വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നു പോയതെന്നും ഇവർ പറയുന്നുണ്ട്. ജോലി ഉപേക്ഷിക്കാൻ പറ്റാത്ത സാഹചര്യമായതു കൊണ്ട് പിന്നേയും തുടരേണ്ടി വന്നുവെന്നും ഇവർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും: പികെ കുഞ്ഞാലിക്കുട്ടി

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് പാസ്സായവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി; പരീക്ഷയില്ല, 28,740 ഒഴിവുകൾ

ദേശീയപാത ഉപരോധക്കേസില്‍ ഷാഫി പറമ്പില്‍ എംപിക്ക് തടവും പിഴയും വിധിച്ച് കോടതി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മിൽ പുതുതല്ല, കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ: കെ കെ രമ

അടുത്ത ലേഖനം
Show comments