Webdunia - Bharat's app for daily news and videos

Install App

‘കെട്ടിപ്പിടിക്കാനും ഉമ്മ വെയ്ക്കാനും ശ്രമിച്ചു, ചിന്മയി പറഞ്ഞത് സത്യം’- മീ ടൂവിൽ സംഗീത സംവിധായകന്റെ കുമ്പസാരം

Webdunia
വെള്ളി, 12 ഒക്‌ടോബര്‍ 2018 (11:29 IST)
മീടു ക്യാംപെയ്നുകൾ സിനിമ മേഖലകളിൽ അലയടിക്കുകയാണ്. തൊഴിൽ മേഖലകളിൽ നിന്ന് അനുഭവിച്ച ക്രൂര
അനുഭവങ്ങളാണ് മീടുവിലൂടെ തുറന്നടിക്കുന്നത്. അക്കൂട്ടത്തിൽ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിൻമയിയും ഉണ്ടായിരുന്നു. സംഗീത സംവിധായകൻ രഘു ദക്ഷീതിനെതിരെ ആയിരുന്നു ചിന്മയി ആരോപണം ഉന്നയിച്ചത്. 
 
വിഷയത്തിൽ കുറ്റസമ്മതം നടത്തി സംഗീത സംവിധായകൻ രംഗത്തെത്തിയിരിക്കുകയാണ്. ‘ഞാന്‍ എതിര്‍ക്കുന്നില്ല. എനിക്കെതിരേ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. അത് തുറന്ന് പറയാനും മാപ്പ് പറയാനും ഞാന്‍ തയ്യാറാണെന്ന്‘ രഘു ദീക്ഷിത് പറയുന്നു.
 
‘ചിന്‍മയിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കൂ. കാരണം അവരൊരു നല്ല വ്യക്തിയാണ്. പെൺകുട്ടിക്ക് തുറന്നു പറയാൻ അവസരം ഒരുക്കിയതിന്റെ പേരിൽ ചിന്മയിയെ ആക്രമിക്കരുത്. ചിന്‍മയി ട്വീറ്റ് ചെയ്ത കാര്യങ്ങള്‍ എനിക്കറിയാം. അതിനു പിറകിലുള്ള വ്യക്തിയെക്കുറിച്ച് എനിക്കറിയാം. ഞാന്‍ അവരോട് അന്ന് തന്നെ മാപ്പ് ചോദിച്ചിരുന്നുവെന്ന് രഘു പറയുന്നു. പേര് വെളിപ്പെടുത്താത്ത ഒരു യുവ ഗായികയുടെ ആരോപണം ചിന്മയിയുടെ ട്വിറ്റർ പേജിലൂടെ പുറത്തുവിടുകയായിരുന്നു. 
 
‘ഞാന്‍ അവരെ കെട്ടിപ്പിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചു, പക്ഷേ അവര്‍ എന്നെ തടുത്തു. ഞാന്‍ ചെയ്തത് ശരിയായില്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ട് പിന്നീടെനിക്ക് അവര് മെസേജ് അയച്ചു. അപ്പോൾ തന്നെ മാപ്പ് പറയുകയും ചെയ്തു. ഞാന്‍ ഒരു വേട്ടക്കാരനല്ല. സിനിമയില്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് ഞാന്‍ ആരെയും ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ല’- രഘു ദീക്ഷിത് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

Kerala Weather: അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; പെരുംമഴയ്ക്കു സാധ്യത, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടുത്ത ലേഖനം