‘കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിംഗിനിടെ മുകേഷ് മോശമായി പെരുമാറി, 19 വർഷങ്ങൾക്ക് മുൻപ് സംഭവിച്ചത്’- മീ ടുവിൽ കുടുങ്ങി മുകേഷ്

മീ ടുവിൽ കുടുങ്ങി മുകേഷ്; ഓർമയില്ലെന്ന് നടൻ, പരാതിക്കാരി ടെസ് ജോസഫ്

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (12:30 IST)
ബോളിവുഡില്‍ തനുശ്രീ ദത്ത് ഉയര്‍ത്തി വിട്ട മീടു വിവാദങ്ങളുടെ ചുവടുപിടിച്ച് മലയാളത്തിലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉയരുകയാണ്. മീ ടൂ ക്യാംപെയിനിൽ ഇപ്പോൾ കുടുങ്ങിയത് നടനും എം എൽ എയുമായ മുകേഷ്. അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്ന കെ പി എസി ലളിതയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുകേഷ് വെട്ടിലായിരിക്കുന്നത്.
 
മുകേഷ് തന്നോട് ലൈംഗികമായ ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്ന് വെളിപ്പെടുത്തി കാസ്റ്റിങ് ഡയറക്ടര്‍ ടെസ്സ് ജോസഫ് രംഗത്ത്. 19 വര്‍ഷം മുമ്പത്തെ സംഭവമാണ് ഇപ്പോള്‍ ടെസ് വെളിപ്പെടുത്തിയിരിക്കുന്നത്.
 
കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോഴാണ് ഈ സംഭവമുണ്ടായത്. തന്റെ മുറിയിലേക്ക് മുകേഷ് നിരവധി തവണ വിളിച്ചുവെന്നും ടെസ്സ് ട്വീറ്റ് ചെയ്തു. പിന്നീട് തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റുകയുണ്ടായെന്നും ടെസ്സ് ജോസഫ് പറഞ്ഞു.
 
തനിക്കന്ന് 20 വയസ്സായിരുന്നു പ്രായം. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്‌ളൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തരമന്ത്രി സ്ഥാനം; മുഖ്യമന്ത്രിക്കു വേണമെന്ന് സതീശൻ

അടുത്ത ലേഖനം
Show comments