തെരുവിൽ അന്തിയുറങ്ങിയിരുന്ന അറുന്നൂറോളം പേർക്കാണ് അവർ ആശ്രയമായത്, നടനെയും ഭാര്യയെയും അഭിനന്ദിച്ച് മോഹൻലാൽ

Webdunia
ശനി, 25 ഏപ്രില്‍ 2020 (11:53 IST)
ലോക്‌ഡൗൺ കാലത്ത് ആരും ആശ്രയമില്ലാത്തെ തെരുവിൽ കഴിഞ്ഞിരുന്നവരെ പുനരധിവസിപ്പിച്ച നടൻ വിനു മോഹനെയും ഭാര്യ വിദ്യയെയും അഭിനന്ദിച്ച് മോഹൻലാൽ. 600 ഓളം പേരെയാണ് തെരുവോരം എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഭക്ഷണവും വസ്ത്രവും നൽകി ഇവർ പുനരധിവസിപ്പിച്ചത്. ആരാലും ശ്രദ്ധിക്കാനില്ലാതെ തെരുവുകളിൽ കഴിയേണ്ടിവന്നവർക്ക് ആശ്രയമായി മാറിയ എന്റെ കൂട്ടുകാർക്ക് എല്ലാ നന്മകളും നേരുന്നു എന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു  
 
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
 
ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ, ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവുകളിൽ കഴിയേണ്ടിവരുന്ന ആളുകളുമുണ്ട് നമുക്കിടയിൽ. അവർക്കൊരു ആശ്രയമായ്, അവരെ ഏറ്റെടുത്ത്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകി, പുതിയ മനുഷ്യരാക്കി മാറ്റുവാൻ മുൻകൈയെടുത്ത് ഇറങ്ങിയ വിനു മോഹൻ, ഭാര്യ വിദ്യ, മുരുഗൻ, അദ്ദേഹത്തിന്റെ തെരുവോരം പ്രവർത്തകർ, എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായി ഇതിനോടകം അറുനൂറിലധികം ആളുകളെയാണ് തെരുവുകളിൽ നിന്ന് കണ്ടെത്താനായത്. അവർക്കൊരു ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ എൻ്റെ പ്രിയ കൂട്ടുകാർക്ക് എല്ലാവിധ നന്മകളും നേരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

CPM Candidate List: ധർമ്മടത്ത് പിണറായി, പേരാവൂരിൽ ശൈലജ; സുസജ്ജം സിപിഎം, സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

കേരളം പോളിംഗ് ബൂത്തിലേക്ക്, ഏപ്രിൽ 9ന് വോട്ടെടുപ്പ്, മെയ് 4-ന് ഫലപ്രഖ്യാപനം

അടൂർ പ്രകാശിന് മാത്രം ഇളവ് പോര, കെ സുധാകരൻ ഉടക്കിൽ തന്നെ, ഉറപ്പ് കിട്ടാതെ ദില്ലിയിലേക്കില്ല

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

‘നെതന്യാഹു സുഖമായിരിക്കുന്നു’ മരിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളി ഇസ്രയേൽ

അടുത്ത ലേഖനം
Show comments