Webdunia - Bharat's app for daily news and videos

Install App

അവിശ്വസനീയം! ഇത് മോഹന്‍ലാല്‍ തന്നെയോ?

വൈറലായി ഒടിയന്റെ ചിത്രം!

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (12:24 IST)
മലയാള സിനിമാലോകവും മോഹന്‍ലാല്‍ ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഒടിയന്‍’ ലൊക്കേഷന്‍ ചിത്രങ്ങള്‍ കൊണ്ടും വിശേഷങ്ങള്‍ കൊണ്ടും ഒടിയന്‍ ഇതിനോടകം സോഷ്യല്‍ മീഡിയകളിലെ പ്രധാന ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. 
 
നേരത്തെ ചിത്രത്തിലെ മോഹന്‍ലാലിന്റേയും പ്രകാശ് രാജിന്റേയും ലുക്കുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ മാണിക്യന്റെ മറ്റൊരു രൂപം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രൂപം മാറുന്ന ഒടിയന്റെ ചിത്രം മോഹന്‍ലാല്‍ തന്റെ ഫെസ്ബുക്കിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
 
മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി ’ഒടിയന്‍’ മാറുമെന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ചിത്രമായിരിക്കും ഇത്. 
 
മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന സിനിമയാകും ഇത്‍. മണ്ണിന്റെ മണമുള്ള ഒരു ത്രില്ലറായിരിക്കും. മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട്. കേരളത്തിലല്ല, തമിഴ്‌നാട്ടില്‍. അവർ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. അവരാണ് കേരളത്തിലേക്കെത്തുന്ന ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍.  
 
പ്രകടന മികവിനൊപ്പം തന്നെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ ഒരു പ്രധാന താരവുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മിക്കുന്നത്.
 
ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ‘ഒടിയ’ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ നായികയാകുന്ന ഈ ചിത്രത്തില്‍ കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജാണ് എത്തുന്നത്. പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ചിത്രത്തിലെ ആക്ഷന്‍രംഗങ്ങളൊരുക്കുന്നത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും ‘ഒടിയന്‍’ എന്ന ബ്രഹ്മാണ്ഡചിത്രം സമ്മാനിക്കുകയെന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

പാലസ്തീനിയന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തില്‍ ഇസ്രായേലികള്‍ക്കുനേരെ വെടിയുതിര്‍ത്തു

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി ശരിവെച്ച് ഹൈക്കോടതി

അടുത്ത ലേഖനം
Show comments