Webdunia - Bharat's app for daily news and videos

Install App

ഈ 44കാരിയുടെ ഇഷ്ട ഭക്ഷണം പൗഡർ, പൗഡർ വാങ്ങാനായി ചിലവഴിക്കുന്നത് ലക്ഷങ്ങൾ, വീഡിയോ !

Webdunia
ചൊവ്വ, 7 ജനുവരി 2020 (18:49 IST)
പൗഡർ കഴിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ ? എങ്കിൽ അഞ്ച് കുട്ടികളുടെ അമ്മയായ ഈ 44 കാരിയുടെ ഇഷ്ടടപ്പെട്ട ഭക്ഷണമാണ് പൗഡർ. പൗഡർ കഴിക്കാത്ത ഒരു ദിവസം പോലും ഇംഗ്ലണ്ട് സ്വദേശിനിയായ ലിസ ആൻഡേഴ്സണ് ജീവിക്കാൻ സാധിക്കില്ല. ഇതിനായി ലക്ഷങ്ങളാണ് ഇവർ ചിലവഴിക്കുന്നത്.
 
ഒരു ദിവസം കുറഞ്ഞ 200 ഗ്രാം പൗഡറെങ്കിലും ഇവർ കഴിക്കും. 2004ൽ അഞ്ചാമത്തെ കുഞ്ഞിന് ജൻമം നൽകിയ ശേഷമാണ് ഇവർക്ക് പൗഡറിനോട് കൊതി തോന്നുന്നത്. ജോൺസൺ ആൻഡ് ജോൺസണിന്റെ പൗഡറാണ് ഇവർ കഴിക്കുന്നത്. പൗഡർ വാങ്ങുന്നതിനായി ഏഴു ലക്ഷത്തിൽ അധികം രൂപ ഇവർ ചിലവിട്ടുകഴിഞ്ഞു.
 
ബാത്ത്‌റൂമിൽ ഇടക്കിടക്ക് പോകുന്നത് എന്തിനാണെന്ന് മുൻ ഭർത്താവ് ചോദ്യം ചെയ്തതോടെയാണ് ലിസയുടെ പൗഡർ തീറ്റ പുറത്തറിയുന്നത്. പരിശോധനൽ 'പികാ സിൻഡ്രോം' എന്ന രോഗാവസ്ഥയാണ് ഇതെന്ന് കണ്ടെത്തുകയും ചെയ്തു. പെയിന്റ്, പൊടി, തുടങ്ങിയ കഴിക്കാൻ കൊതി തോന്നുന്ന രോഗാവസ്ഥയാണ് ഇത്.
 
എന്നാൽ ചികിത്സ കൊണ്ടൊന്നും ലിസക്ക് മാറ്റം വന്നില്ല. പൗഡർ തിന്നാതെ തനിക്ക് ജീവിക്കാനാകില്ല എന്നാണ് ലിസ പറയുന്നത്. ആ മണം എന്നെ ആകർഷിക്കുന്നു, രാത്രിയിലാണ് പൗഡർ കഴിക്കാൻ ഏറെ കൊതി തോന്നുന്നത്. പൗഡർ എന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ലിസ പറയുന്നു. പൗഡർ കഴിക്കുന്നതിലൂടെ മാരകമായ അസുഖങ്ങൾ വരുമെന്ന മുന്നറിയിപ്പുകളൊന്നും കണക്കിലെടുക്കാതെ ലിസ പൗഡർ തിന്നുന്നത് തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments