ഗൂഗിൾ മാപ്പിൽ നഗ്നരായി ദമ്പതികൾ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങൾ, പണിപറ്റിച്ചത് സ്ട്രീറ്റ് വ്യു ക്യാമറ

Webdunia
ശനി, 5 ഒക്‌ടോബര്‍ 2019 (15:49 IST)
എതൊരു സ്ഥലത്തെ കുറിച്ച് അറിയാനും നമ്മൾ ആദ്യം തുറക്കുക, ഗുഗിൾ മാപ്പ് ആയിരിക്കും. ഓരോ പ്രദേശത്തെ കുറിച്ചും കൃത്യായ വിവരങ്ങൾ ഗൂഗിൾ മാപ്പ് നൽകും. പ്രദേശത്തിന്റെ ചിത്രവും വീഡിയോയുമെല്ലാം ഗൂഗിൾ മാപ്പിൽ തന്നെയുണ്ടാവും. എന്നാൽ തായ്‌വാനിൽനിന്നും ഗൂഗിൾ മാപ്പിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ ഗൂഗിളിന് തലവേദനയായിരിക്കുന്നത്.
 
ദമ്പതികളുടെ നഗ്ന വീഡിയോ ഗൂഗിൾ മാപ്പിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. നഗരങ്ങളുടെ കാഴ്ച പകർത്തുന്നതിനായുള്ള സ്റ്റ്രീറ്റ് വ്യു ക്യാമറയാന് പണിപറ്റിച്ചത്. തായ്‌വാനിലെ ഒരു റോഡിനരികിൽ പുർണ നഗ്നരായ ദമ്പതികൾ ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ ഗൂഗിളിന്റെ സ്ട്രീറ്റ് വ്യു 360 ക്യാമറ പകർത്തുകയായിരുന്നു.
 
ഗൂഗിൾ മാപ്പിലൂടെ ചില പ്രത്യേക മൃഗങ്ങളെ തിരയുന്നതിനിടെയാണ് ഈ വിഡിയോ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സംഭവം വലിയ വിവാദമായി മാറി. നേരത്തെയും നഗ്ന വീഡിയോകൾ സ്ടീറ്റ് വ്യൂ ക്യാമറകൾ പകർത്തിയിട്ടുണ്ട് എങ്കിലും ഗൂഗിൾ ഇത് മാപ്പിൽനിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ ഈ വീഡിയോ മാത്രം എങ്ങനെ മാപ്പിൽ പ്രത്യക്ഷപ്പെട്ടു എന്ന് തിരയുകയാണ് ഗൂഗിൾ.  
 
തെരുവുകളുടെയും നഗരങ്ങളുടെയും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ പകർത്തുന്നതിനാണ് ഗൂഗിൾ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഈ സംവിധാനം  പലപ്പോഴും ആരും കാണാതെ ഒളിഞ്ഞു കിടക്കുന്ന വസ്തുക്കൾ കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്. അടുത്തിടെ ഒരു കുളത്തിൽ മുങ്ങിക്കിടന്ന കാർ കണ്ടെത്തിയത് ഒരു കൊലപാതകം തെളിയിക്കുന്നതിൽ നിർണായകമായി മാറിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് പാസ്സായവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി; പരീക്ഷയില്ല, 28,740 ഒഴിവുകൾ

ദേശീയപാത ഉപരോധക്കേസില്‍ ഷാഫി പറമ്പില്‍ എംപിക്ക് തടവും പിഴയും വിധിച്ച് കോടതി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മിൽ പുതുതല്ല, കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ: കെ കെ രമ

മകരവിളക്ക് നാളില്‍ ശബരിമലയില്‍ അനധികൃതമായി സിനിമ ഷൂട്ട് ചെയ്തു; സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസ്

അടുത്ത ലേഖനം