'നിറത്തിന്റെ പേരിൽ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്, അവഗണനകളും ഉണ്ടായിട്ടുണ്ട്’: നന്ദിത ദാസ്

Webdunia
ഞായര്‍, 15 സെപ്‌റ്റംബര്‍ 2019 (16:25 IST)
നിറത്തിന്റെ പേരില്‍ സിനിമയില്‍ നിന്നു പോലും വിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് പ്രശസ്ത നടിയും സംവിധായകയുമായ നന്ദിത ദാസ്. സമൂഹത്തില്‍ നിന്ന് നിറത്തിന്റെ പേരില്‍ പലരും അവഗണന നേരിടാറുണ്ട്. അതിനേക്കാള്‍ കൂടുതലാണ് സിനിമ മേഖലയിലെന്ന് നന്ദിത ദാസ്.
 
ചേരിയിലെ കഥാപാത്രമായോ, ഗ്രാമത്തിലെ കഥാപാത്രമായോ അഭിനയിക്കുമ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല. എന്നാല്‍ പരിഷ്‌ക്കാരിയായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ തൊലിക്ക് കുറച്ചു കൂടി നിറവും തിളക്കവും വേണമെന്ന് സിനിമാ രംഗത്തുള്ളവര്‍ ആവശ്യപ്പെടുമെന്ന് നന്ദിത പറഞ്ഞു.
 
നിറം ഏതായാലും അത് ആഘോഷിക്കുകയാണ് വേണ്ടതെന്നും വൈവിധ്യങ്ങളെ ആഘോഷമാക്കാന്‍ നമുക്ക് സാധിക്കണമെന്നും നന്ദിത പറഞ്ഞു. നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അങ്ങേയറ്റം അസംബന്ധമാണ്. നിറത്തിന്റെ പേരില്‍ എന്തിനാണ് വിവേചനം നേരിടുന്നതെന്ന് നന്ദിത ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു; അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല

ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു

Gaza: ഗാസയിൽ ഇനി സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം, ബന്ദികളെ മോചിപ്പിക്കാൻ ധാരണ

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

അടുത്ത ലേഖനം
Show comments