നിപ്പ ഭിതിയൊഴിയുന്നില്ല; കോഴിക്കോട് സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീട്ടി

Webdunia
ശനി, 2 ജൂണ്‍ 2018 (14:38 IST)
കോഴിക്കോട്: നിപ്പ വൈറസ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് ജൂണ് 12 ലേക്ക് നീട്ടി. ജില്ലയിൽ ജുൺ ആറിന് വിദ്യഭ്യാസ സ്ഥാപനങ്ങൾ തുറക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നിപ്പയുടേ രണ്ടാം ഘട്ടം ആരംഭിച്ച സാഹചര്യത്തിലാണ് സ്കൂൾ തുറക്കുന്നത് നീട്ടിയത്. 
 
നിപ്പയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ ജൂൺ നാലിന് തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേരുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. 
 
നിപ്പ ബാധിച്ച രണ്ടുപേറുടെ നില മെച്ചപ്പെട്ട് വരുന്നത് പ്രത്യാശ പകരുന്നതാണ്. പരിശോധിച്ച 175 സാമ്പിളുകളിൽ നെഗറ്റിവ് ഫലമാണെന്നും 18 ഫലം മാത്രമാണ് പോസിറ്റിവ് എന്നും മന്ത്രി   വ്യക്തമാക്കി. വൈറസ് ബാധക്കെതിരെ ആരോഗ്യ പ്രവർത്തകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത് എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
 
അതേ സമയം നിപ്പക്കായി ഓസ്ട്രേലിയയിൽ നിന്നും പുതിയ മരുന്നുകൾ എത്തിച്ചു. ഐസിഎംആറിൽനിന്നുള്ള വിദഗ്ധർ എത്തിയ ശേഷം മാത്രമേ മരുന്ന് നൽകി തുടങ്ങു എന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാമ്പുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ സസ്യങ്ങളാണ്, അബദ്ധത്തില്‍ പോലും വീടിനടുത്ത് നടരുത്

പൂരം, പെരുന്നാൾ വെടിക്കെട്ടുകൾ താൽക്കാലികമായി നിരോധിച്ചേക്കും

തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; മൂന്ന് മരണം, ഒട്ടേറെ പേർക്ക് പരുക്ക്

അതിരപ്പിള്ളിയില്‍ ഹോട്ടലില്‍ കാട്ടാനയുടെ ആക്രമണം; നാട്ടുകാര്‍ ഭീതിയില്‍

തൃശൂർ പൂരം: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു

അടുത്ത ലേഖനം
Show comments