ലിനിക്ക് ബിഗ് സല്യൂട്ട്! - നിപ്പ വൈറസ്ബാധയുള്ള കോഴിക്കോട് സേവനം അനുഷ്ഠിക്കാൻ തയ്യാറാണെന്ന് യോഗി സര്‍ക്കാര്‍ കള്ളക്കേസില്‍ ജയിലിലടച്ച ഡോ. കഫീല്‍ ഖാന്‍

ലിനിക്ക് സല്യൂട്ട് അടിച്ച് ഡോ. കഫീൽ ഖാൻ

Webdunia
ചൊവ്വ, 22 മെയ് 2018 (14:40 IST)
നിപ്പാ വൈറസ് ബാധയേറ്റ കോഴിക്കോട് ജില്ലയിൽ സേവനമനുഷ്ഠിക്കാൻ തയ്യാറാണെന്ന് ഡോ. കഫീൽ ഖാൻ.  
നിപ്പ ബാധിച്ചവരെ ചികിത്സിച്ചതിലൂടെ മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനിക്ക് കഫീൽ ഖാൻ അനുശോചനം അറിയിക്കുകയും ചെയ്തു.
 
തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് യോഗി സര്‍ക്കാര്‍ കള്ളക്കേസില്‍ ജയിലിലടച്ച കഫീല്‍ ഖാന്‍ ലിനിയുടെ വിയോഗ ദു:ഖത്തില്‍ പങ്കു ചേര്‍ന്നത്. ”രോഗിയെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റാണ് സിസ്റ്റര്‍ ലിനി മരിച്ചത്. അവര്‍ക്ക് ബിഗ് സല്യൂട്ട്.” 
 
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഡോ കഫീല്‍ മറ്റൊരു കുറിപ്പും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനും ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു.
 
‘വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍ പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ഖാനെയും കാണുന്നത്.‘ - എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
 
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍  മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 60 ല്‍ അധികം കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ഡോ കഫീല്‍ ഖാനെ കള്ളക്കേസില്‍ കുടുക്കി യോഗി സര്‍ക്കാര്‍ ജയിലിലടക്കുകയായിരുന്നു. പിന്നീട് ആറുമാസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം കിട്ടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്രാജ്യത്വത്തിനെതിരെ ഇറാന്റെ ഇരുട്ടടി; ദുബായിലെ യുഎസ് കോൺസുലേറ്റിൽ ഡ്രോൺ ആക്രമണം

ആശങ്ക വേണ്ട, ആവശ്യത്തിന് എണ്ണ ശേഖരമുണ്ട്, വിലക്കയറ്റം ഉടനില്ലെന്ന് പെട്രോളിയം മന്ത്രി

പശ്ചിമേഷ്യയിൽ യുദ്ധഭീതി, ഇന്ത്യയ്ക്ക് കൈത്താങ്ങുമായി റഷ്യ

സ്മാര്‍ട്ട് മീറ്ററുകളുടെ വാടക അഞ്ചിരട്ടി വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം

സോഷ്യല്‍ മീഡിയ എക്സ് ഇന്ത്യയില്‍ മുതിര്‍ന്നവര്‍ക്കായുള്ള എല്ലാത്തരം ലൈംഗിക ഉള്ളടക്കങ്ങളും നിരോധിച്ചു

അടുത്ത ലേഖനം
Show comments