‘ചപാകി’ലെ അക്രമിയെ ഹിന്ദുവാക്കി?; ദീപികയ്ക്കെതിരെ പുതിയ പ്രചാരണവുമായി സംഘപരിവാർ

ചിപ്പി പീലിപ്പോസ്
വ്യാഴം, 9 ജനുവരി 2020 (16:12 IST)
ജെ എൻ യുവിൽ ആക്രമികപ്പെട്ട വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ബോളിവുഡ് നടി ദീപിക പദുക്കോൺ സമരപന്തലിലെത്തിയതോടെയാണ് ഇവർക്കെതിരെ സംഘപ്രിവാർ നുണപ്രചാരണങ്ങൾ അഴിച്ച് വിട്ടത്. ദീപികയുടെ പുതിയ ചിത്രം ചപാക് ബഹിഷ്‌കരിക്കാനും അണ്‍ഫോളോ ചെയ്യാനും സംഘപരിവാര്‍ അനുകൂല സംഘടനകളും വ്യക്തികളും ആഹ്വാനം ചെയ്തിരുന്നു. 
 
എന്നാല്‍ അവയെല്ലാം വിപരീതഫലമാണ് സൃഷ്ടിച്ചത്. ഇതിനുശേഷം സോഷ്യൽ മീഡിയകളിൽ ദീപികയ്ക്ക് ഫോളോവേഴ്സ് വർധിക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അടുത്ത പ്രചാരണവുമായി എത്തിയിരിക്കുകയാണ് സംഘപരിവാര്‍ അനുകൂലികൾ.
 ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന ചപാക് ആണ് ദീപികയുടെതായി റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത പടം. ഇതിന്റെ നിർമാതാവും ദീപിക തന്നെയാണ്. ചിത്രത്തിലെ അക്രമിയുടെ മതം മാറ്റിയെന്നാണ് പുതിയ ആരോപണം. 
 
നദീം ഖാന്‍ എന്നാണ് ലക്ഷ്മി അഗര്‍വാളിനെതിരെ ആസിഡ് ആക്രമണം നടത്തിയ വ്യക്തിയുടെ പേരെന്നും എന്നാല്‍ സിനിമയില്‍ അത് രാജേഷ് എന്നാക്കി മാറ്റിയെന്നുമാണ് ആരോപണം. സോഷ്യല്‍ മീഡിയയില്‍ ദീപികയ്ക്കെതിരെ അരങ്ങേറിയ ഹേറ്റ് കാമ്പയിനുകള്‍ നടിയെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് ഉറപ്പാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments