Webdunia - Bharat's app for daily news and videos

Install App

പിസ ബേക്ക് ചെയ്യാൻ വച്ചു; പിന്നീട് ഓവൻ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്!

ചൂട് സെറ്റ് ചെയ്ത് ഓവന്‍ ഓണ്‍ ചെയ്ത് അല്‍പസമയം കഴിഞ്ഞപ്പോഴേക്ക് ഓവനില്‍ നിന്ന് കടുത്ത രീതിയില്‍ പുക പുറത്തുവരാന്‍ തുടങ്ങി.

റെയ്‌നാ തോമസ്
ഞായര്‍, 5 ജനുവരി 2020 (13:44 IST)
നോര്‍ത്ത് കരോളിനയില്‍ കാടിനോട് അടുത്ത് കിടക്കുന്നൊരു പ്രദേശത്താണ് ആംബെര്‍ ഹെല്‍മും ഭര്‍ത്താവ് റോബര്‍ട്ടും രണ്ട് മക്കളും താമസിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഡിന്നറിന് കഴിക്കാനായി ഇവര്‍ പിസയുണ്ടാക്കാന്‍ തീരുമാനിച്ചു. അങ്ങനെ പിസ തയ്യാറാക്കിയ ശേഷം ബേക്ക് ചെയ്യാനായി മൈക്രോ വേവ് ഓവനില്‍ വച്ചു.
 
ചൂട് സെറ്റ് ചെയ്ത് ഓവന്‍ ഓണ്‍ ചെയ്ത് അല്‍പസമയം കഴിഞ്ഞപ്പോഴേക്ക് ഓവനില്‍ നിന്ന് കടുത്ത രീതിയില്‍ പുക പുറത്തുവരാന്‍ തുടങ്ങി. അതോടൊപ്പം തന്നെ രൂക്ഷമായ എന്തോ ഗന്ധവും. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് ആംബെറിന് മനസിലായില്ല. പുകയും ഗന്ധവും കണ്ട് അടുത്തേക്ക് വന്ന മക്കളെ അവിടെ നിന്ന് മാറ്റി. 
 
ഓവന് എന്തോ സംഭവിച്ചതാണെന്നും, ഒരുപക്ഷേ അത് പൊട്ടിത്തെറിച്ചേക്കാമെന്നുമെല്ലാമാണ് ആംബെര്‍ കരുതിയത്. വൈകാതെ റോബര്‍ട്ടും അടുക്കളയിലേക്ക് ഓടിയെത്തി. റോബര്‍ട്ടാണ് ഓവന്‍ ഓഫ് ആക്കിയ ശേഷം പതിയെ തുറന്നുനോക്കി.  അസഹനീയമായ ഗന്ധമായിരുന്നു അകത്തുനിന്ന് വന്നത്.
 
മൂക്ക് പൊത്തിക്കൊണ്ടാണ് റോബര്‍ട്ട് ഓവന്‍ പരിശോധിച്ചത്. അങ്ങനെ പിസ വച്ചിരുന്ന ഗ്രില്ലിന് താഴെയായി എന്തോ സാധനം കിടക്കുന്നതായി റോബര്‍ട്ട് കണ്ടു. പതിയെ കരണ്ടി ഉപയോഗിച്ച് നീക്കി ഒരു കാര്‍ഡ്‌ബോര്‍ഡിലേക്ക് പകര്‍ത്തിനോക്കിയപ്പോഴാണ് മനസിലായത്, സംഗതി ഒരു പാമ്പാണ്. എപ്പോഴോ അറിയാതെ ഓവന് അകത്ത് കയറിയതായിരിക്കണം. എന്തായാലും പിസ ബേക്ക് ചെയ്യാനായി ഓവന്‍ ഓണ്‍ ചെയ്തപ്പോള്‍ ചത്തുപോയതാണ്.തങ്ങള്‍ക്ക് ആകെ ഷോക്ക് ആയിപ്പോയെന്നാണ് ആംബെര്‍ ഈ സംഭവത്തെക്കുറിച്ച് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments