Webdunia - Bharat's app for daily news and videos

Install App

'കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ടാകും': പരിഹാസവുമായി ഊര്‍മ്മിള ഉണ്ണി

'കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ടാകും': പരിഹാസവുമായി ഊര്‍മ്മിള ഉണ്ണി

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (07:50 IST)
യുവ കവി എസ് കലേഷിന്റെ കവിത മോഷ്‌ടിച്ചെന്ന ആരോപണം നേരിടുന്ന അധ്യാപികയും കവിയത്രിയുമായ ദീപാ നിശാന്തിനെ പേരെടുത്തുപറയാതെ വിമർശിച്ച് ഊർമിള ഉണ്ണിയും മകൾ ഉത്തരയും രംഗത്ത്. ഫേസ്‌ബുക്കിലൂടെയാണ് ഇരുവരും വിമർശനവുമായെത്തിയത്.
 
നടൻ ദിലീപിനെ പിന്തുണച്ച് താരസംഘടനയായ 'അമ്മ'യിൽ ഊർമ്മിള ഉണ്ണി പ്രതികരിച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. അന്ന് നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് ദാന ചടങ്ങിലേക്ക് ഊര്‍മിള ഉണ്ണിക്കൊപ്പം ദീപ നിശാന്തും ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഊര്‍മിളയുടെ പരാമര്‍ശം വിവാദമായതോടെ ഇങ്ങനെയൊരാള്‍ക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ദീപ നിശാന്ത് രംഗത്തെത്തിയിരുന്നു.
 
ഇതിന് മറുപടിയെന്നോണമാണ് ഫേസ്‌ബുക്കിലൂടെ ഇവർ പ്രതികരിച്ചത്. 'കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിൽ ഉണ്ടെന്ന് തോന്നുന്നു' എന്ന് ഊർമ്മിള പോസ്‌റ്റുചെയ്‌തപ്പോൾ ഇത് പങ്കിട്ടുകൊണ്ട് മകൾ ഉത്തര 'എന്റെ അമ്മയോട് കളിച്ചാൽ ദൈവം കൊടുത്തോളും' എന്നും കുറിച്ചു.
 
യുവകവിയായ എസ് കലേഷിന്റെ കവിത തന്റെ പേര് വച്ച് കോളേജധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു എന്നാണ് ദീപയ്‌ക്കെതിരേയുള്ള വിമര്‍ശനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാജിവയ്ക്കില്ലെന്ന് രാഹുല്‍, ഒടുവില്‍ സതീശന്‍ നിര്‍ബന്ധിച്ചു; കൈവിട്ട് ഷാഫിയും

Rahul Mamkootathil: നിര്‍ണായക നീക്കം നടത്തി ചെന്നിത്തല; സതീശനും കൈവിടേണ്ടിവന്നു

പരാതിക്കാരി എന്റെ മകളെപ്പോലെയാണ്; എത്ര വലിയ ആളായാലും നടപടിയെടുക്കുമെന്ന് വിഡി സതീശന്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ചൈനയാണ് ഭീഷണി, ഇന്ത്യയെ പിണക്കരുത്, ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും നിക്കി ഹേലി

അടുത്ത ലേഖനം
Show comments