Webdunia - Bharat's app for daily news and videos

Install App

കാവ്യ ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുമായിരുന്നു: ദിലീപ്; പല്ലിശ്ശേരി പറയുന്നു

Webdunia
ചൊവ്വ, 2 ജൂലൈ 2019 (15:48 IST)
പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് പല്ലിശേരി. ദിലീപ് - കാവ്യ - മഞ്ജു ബന്ധത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത് പല്ലിശ്ശേരി ആണ്. ഇപ്പോഴിതാ, എന്തുകൊണ്ടാണ് ദിലീപുമായി ഉടക്കിയതെന്ന് ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പല്ലിശേരി തന്നെ തുറന്നടിക്കുന്നു. പല്ലിശ്ശേരിയുടെ വാക്കുകളിങ്ങനെ: 
 
സത്യം സത്യമായിതന്നെ എഴുതി കൊണ്ടിരുന്നപ്പോള്‍ ദിലീപ് വെറുതെ ഇരുന്നില്ല. എങ്ങനെയെങ്കിലും ഈ വാർത്തകൾ ഇല്ലാതാക്കണം എന്നതായിരുന്നു ദിലീപിന്റെ ലക്ഷ്യം. അതിനായി എന്റെ ഓസീഫുമായി അയാൾ ബന്ധപ്പെട്ടു. എന്നാല്‍ ആദ്യ നീക്കത്തില്‍ തന്നെ അതൊക്കെ പരാജയപ്പെട്ടു. ഞാന്‍ ഒന്നും അറിയുന്നില്ലെന്നായിരുന്നു അയാളുടെ വിചാരം. 
 
സിനിമാ ലോകത്തു നിന്നും വാര്‍ത്തകള്‍ പിടിക്കുന്ന എനിക്ക് എന്റെ സ്ഥാപനത്തില്‍ നിന്നും വാര്‍ത്തകള്‍ കിട്ടാനാണോ ബുദ്ധിമുട്ട്. എനിക്കെതിരെ കരുക്കള്‍ നീക്കിയപ്പോള്‍ ഞാന്‍ എഴുത്തിന്റെ ശക്തികൂട്ടി. ദിലീപിന്റെ ഒക്കെ തുടക്കക്കാലത്ത് അയാൾക്ക് നല്ല രീതിയിൽ വർക്ക് ചെയ്ത പത്രക്കാരെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ അതങ്ങനെ വെറുതേ വിടാൻ ഞാൻ ഉദ്ദേശിച്ചില്ല. 
 
ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തോല്‍വി സമ്മതിക്കാന്‍ ദിലീപിനു കഴിയില്ല. എനിക്കും പിണക്കമില്ല ദിലീപേ. നിങ്ങള്‍ നടന്മാര്‍ എത്രയെത്ര വേഷങ്ങളാണ് അഭിനയിക്കുന്നത്. ആ വേഷങ്ങളില്‍ പലതും പലരെയും വേദനിപ്പിക്കുന്നതല്ലെ? എന്നിട്ടും ആരും കേസ് കൊടുക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ലല്ലൊ.  
 
ഒരു ദിവസം ദിലീപ് വിളിച്ചു. എന്തിനാ എന്നെ ഇങ്ങനെ ആക്രമിക്കുന്നത്? എന്ന് ചോദിച്ചു. ആരേയും ആക്രമിച്ചില്ലെന്നും മുഖസ്തുതി മാത്രമല്ല പറയുന്നതെന്നും ഞാൻ പറഞ്ഞു. ചേട്ടാ എന്നെ ഇപ്പോള്‍ ഒന്നു സഹായിക്കണം. ഞങ്ങളുടെ വിവാഹമോചനക്കേസ് വിധിയായി. വേര്‍പിരിയാന്‍ സത്യത്തില്‍ എനിക്കു താല്‍പ്പര്യമില്ല. വേര്‍ പിരിയാന്‍ താല്‍പ്പര്യമില്ലെന്ന് മഞ്ജുവാര്യരും പറഞ്ഞതാണ്. അതിന് ഒരൊറ്റ ഡിമാന്റ് മാത്രമാണ് ദിലീപിനോടു പറഞ്ഞു? കാവ്യയെ മറക്കുക, കാവ്യ ഇല്ലാതെ ജീവിക്കുക എന്ന ഒരൊറ്റ ഡിമാൻഡ്. 
 
അതു നടക്കാത്ത കാര്യമാണെന്നാണല്ലോ പറഞ്ഞത്. ഞാനെന്തിനാണ് കാവ്യയെ മറക്കുന്നത്. ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ട ചില കാര്യങ്ങൾ, സ്‌നേഹവും ലാളനകളും അതൊന്നും മഞ്ജുവിൽ നിന്നു എനിക്ക് കിട്ടിയില്ല. ഇതിലെല്ലാം മഞ്ജു ഫെയിലിയർ ആയിരുന്നു. എന്നാൽ, ഇതെല്ലാം എനിക്ക് തന്നത് കാവ്യ ആണ്. അങ്ങനെയുള്ള കാവ്യയെ ഞാൻ മറക്കണോ? അവളുടെ സ്‌നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നു. അവളില്ലാതെ ഒരു ജീവിതം എനിക്കില്ല. അങ്ങിന തീരുമാനിച്ചാല്‍ ഞാന്‍ മരിച്ചു എന്നര്‍ത്ഥം. ഇതൊന്നും എവുതാന്‍ വേണ്ടി പറയുന്നതല്ല.- എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞത്.  
 
2015 ജനുവരി 31 ന് ദിലീപും മഞ്ജു വാര്യരും വിവാഹ മോചനം നേടി. ദിലീപിനു വേണ്ടി പരമ്പര തയ്യാറകകി പ്രസിദ്ദീകരിച്ചത് ഈ സമയത്തായിരുന്നു. ദിലീപിനെ സഹായിക്കാന്‍ വേണ്ടി പ്രസിദ്ധീകരിച്ച പരമ്ബര സിനിമാ മംഗളത്തിനും അതിന്റെ പത്രാധിപരായ എനിക്കും പരമ്ബര തയ്യാറാക്കിയ ശാന്തിവിള ദിനേശിനും നെഗറ്റീവ് വാര്‍ത്തകളാണ് ഉണ്ടായത്. അതിനു പിന്നിലും ദിലീപിന്റെ ബ്രെയിന്‍ ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
 
അതിനിടയിലാണ് പല ഭാഗങ്ങളില്‍ നിന്നും ചോദ്യം വന്നത്. ദിലീപ് മഞ്ജു വാര്യര്‍ വിവാഹ മോചിതരായി. ഇനി അവര്‍ മറ്റൊരു വിവാഹം കഴിക്കുമോ?
 
ഒന്നും വ്യക്തമായിരുന്നില്ല അതേ സമയം മഞ്ജു വാര്യര്‍ മറ്റൊരാളെ വിവാഹം കഴിക്കുമെന്ന പ്രചരണം ഉണ്ടായിരുന്നു. മഞ്ജു വാര്യര്‍ അതൊന്നും നിഷേധിച്ചുമില്ല. അതേ സമയം വിവാഹം കഴിക്കാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല.
 
ഒരു ദിവസം ഞാന്‍ എന്റെ ഇന്‍ഫോര്‍മറെ വിളിച്ചു ദിലീപ് കാവ്യ വിവാഹത്തിന്റെ സാധ്യതകള്‍ ആരാഞ്ഞു. പക്ഷെ, അതിനു മുന്‍പ് മറ്റൊരു വിവാഹമായിരിക്കു നടക്കുക.ആ സാധ്യത ഞാന്‍ തള്ളിക്കയും. ആ രീതിയില്‍ ഒരു വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചെയ്തതായിരിക്കും. കാരണം, മഞ്ജു മറ്റൊരു വിവാഹത്തിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും; ലോക്കറില്‍ സൂക്ഷിച്ചിട്ടും രക്ഷയില്ല!

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു;സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments