'യുവത്വം നമ്മുടെ നാടിന്റെ കാവലാളായി മാറിയ സന്ദർഭങ്ങൾ, നവകേരളത്തിനായി ഒരിക്കൽകൂടി നിങ്ങൾ അണിചേരണം': പിണറായി വിജയൻ

'യുവത്വം നമ്മുടെ നാടിന്റെ കാവലാളായി മാറിയ സന്ദർഭങ്ങൾ, നവകേരളത്തിനായി ഒരിക്കൽകൂടി നിങ്ങൾ അണിചേരണം': പിണറായി വിജയൻ

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (12:40 IST)
അതിജീവനത്തിന്റെ ദുരിതാശ്വാസഫണ്ട് ശേഖരണത്തിനായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫണ്ട് ശേഖരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഔദ്യോഗിക പേജിലൂടെയാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ക്യാംപസുകളിലെ യുവത്വം ഒരിക്കൽ കൂടി കൈകോർക്കുകയാണെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
 
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
'നമ്മൾ അതിജീവിക്കും'. പ്രളയകാലത്ത് കേരളം ഒന്നടങ്കം ഏറ്റുപറഞ്ഞ വാചകമാണിത്. അതിജീവനത്തിന്റെ ഓരോ ഘട്ടത്തിലും നമ്മുടെ യുവത്വം ഈ വാചകം ഉയർത്തിക്കൊണ്ടിരുന്നു. ക്യാമ്പസുകളിലെ യുവത്വം ഒരിക്കൽക്കൂടി കൈകോർക്കുകയാണ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിവിധ വകുപ്പുകളുടെയും സർവകലാശാലകളുടെയും കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടക്കും.
 
പ്രളയത്തെ നേരിടാൻ നമ്മുടെ യുവത്വം വഹിച്ച പങ്ക് വലുതാണ്. രക്ഷാപ്രവർത്തനത്തിന് സ്വമേധയാ ഇറങ്ങിവന്നവർ, റിലീഫ് കേന്ദ്രങ്ങളിലെത്തി വിശ്രമം പോലുമില്ലാതെ സഹായിച്ചവർ, സാധനങ്ങൾ ശേഖരിക്കാൻ അവ ക്യാമ്പുകളിൽ എത്തിക്കാൻ പരിശ്രമിച്ചവർ, അവരിൽ ഏറിയ പങ്കും ക്യാമ്പസുകളിൽ നിന്നെത്തിയവരായിരുന്നു. നമ്മുടെ യുവത്വം നാടിന്റെ കാവലാളായി മാറിയ സന്ദർഭങ്ങൾ. അവരെ ഓർത്ത് അഭിമാനിക്കുന്നു. നവകേരളത്തിനായി ഒരിക്കൽകൂടി നിങ്ങൾ അണിചേരണം. ക്യാമ്പസുകളിലെ ദുരിതാശ്വാസഫണ്ട് ശേഖരണം വിജയിപ്പിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡയാലിസിസിനും കാന്‍സറിനുമുള്ള മരുന്നുകള്‍ വന്‍ വിലക്കുറവില്‍; പണം കൊയ്ത് ഔഷധ വിപണിയിലെ വ്യാജന്മാര്‍

രാഹുലിന്റെ ലീലാവിലാസങ്ങളില്‍ ഞെട്ടി കോടതിയും; ജാമ്യമില്ല, ജയിലില്‍ തുടരും

വിസ്മയം എന്താണെന്ന് എല്ലാദിവസവും ഇങ്ങനെ ചോദിക്കേണ്ട ആവശ്യമില്ല; പരുങ്ങി സതീശന്‍

കല്ലമ്പലത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ സംഭവം: അഞ്ചുപേരുടെ നില ഗുരുതരം

അടുത്ത ലേഖനം
Show comments