Webdunia - Bharat's app for daily news and videos

Install App

‘നല്ല കുട്ടിയായി വന്ന് ജോബിയുടെ സിനിമ പൂർത്തിയാക്കാൻ നോക്ക്’- ഷെയിൻ നിഗത്തോട് മേജർ രവി

എസ് ഹർഷ
വെള്ളി, 18 ഒക്‌ടോബര്‍ 2019 (13:16 IST)
വെയിൽ എന്ന സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിർമാതാവ് ജോബി ജോർജ് തന്നെ വധഭീഷണി മുഴക്കിയെന്ന ഷെയിൻ നിഗത്തിന്റെ ആരോപണത്തിൽ നിലപാട് അറിയിച്ച് സംവിധായകൻ മേജർ രവി. ജോബി ജോർജിന്റെ പത്രസമ്മേളനം കണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ സത്യം നിർമാതാവിനൊപ്പമാണെന്ന് മനസിലായെന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.
 
‘ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഷെയ്നെ ഞാൻ പിന്തുണയ്ക്കുന്നു. ജോബിയുടെ പത്രസമ്മേളനം കണ്ടപ്പോൾ ഒരു കാര്യം മനസിലായി, ജോബിയുടെ ഭാഗത്താണ് സത്യവും ന്യായവും. ഷെയിനു കുറച്ച് കൂടെ അച്ചടക്കം ഉണ്ടാകേണ്ടതുണ്ട്. കുറച്ച് കൂടെ ഉത്തരവാദിത്വത്തോടെ ചുമതലകള്‍ നിര്‍വഹിക്കുകയും വേണം, അത് കൊണ്ട് നല്ല കുട്ടിയായി വന്ന് ഉറപ്പു നല്‍കിയ പോലെ ജോബിയുടെ ചിത്രം പൂര്‍ത്തിയാക്കുക’.
 
‘പറഞ്ഞ വാക്കിനനുസരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞാൽ ഇതുപോലത്തെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാം, ഉത്തരവാദിത്വങ്ങളില്‍ ഉറച്ചു നില്‍ക്കുക. നല്‍കിയ വാക്കിനോട് നീതി പുലര്‍ത്തുന്നടുത്തോളം കാലം നിന്നെ ഞാന്‍ പിന്തുണയ്ക്കും‘ എന്ന് ഷെയ്നിനോട് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments