Webdunia - Bharat's app for daily news and videos

Install App

ലാസര്‍ എളേപ്പന്‍ ട്രെന്‍‌ഡിംഗില്‍ നമ്പര്‍ വണ്‍, പേര് ‘നേശാമണി’ എന്നാണെന്ന് മാത്രം!

Webdunia
വ്യാഴം, 30 മെയ് 2019 (16:29 IST)
ഫ്രണ്ട്സ് എന്ന സിദ്ദിക്ക് ചിത്രം ആരും മറന്നിരിക്കാനിടയില്ല. ജയറാമും മുകേഷും ശ്രീനിവാസനും ജഗതിയും ചിരിയുടെ പൂരമൊരുക്കിയ സിനിമ. ആ സിനിമയില്‍ ജഗതി അവതരിപ്പിച്ച പെയിന്‍റിംഗ് കോണ്‍‌ട്രാക്‍ടര്‍ ലാസര്‍ എളേപ്പനെയും (ചക്കച്ചാമ്പറമ്പില്‍ ലാസര്‍) ഏവരും ഓര്‍ക്കുന്നുണ്ടാവും. ലാസര്‍ എളേപ്പന്‍റെ തലയില്‍ ചുറ്റിക വീണ രംഗവും ഇപ്പോള്‍ എല്ലാവരുടെയും മനസില്‍ വരുമെന്ന് നിശ്ചയം.
 
സിദ്ദിക്ക് ‘ഫ്രണ്ട്സ്’ അതേ പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. വിജയ്, സൂര്യ, രമേഷ് കണ്ണ, വടിവേലു തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രം വന്‍ ഹിറ്റായി മാറി. ജഗതി അവതരിപ്പിച്ച ലാസര്‍ എളേപ്പനായി തമിഴില്‍ അഭിനയിച്ചത് വടിവേലു ആയിരുന്നു. കോണ്‍‌ട്രാക്‍ടര്‍ നേശാമണി എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്.
 
ഈ നേശാമണിയാണ് ഇപ്പോള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുന്നത്. #PrayForNesamani എന്ന പേരില്‍ ട്രോള്‍ പടരുകയാണ്. ആ കഥാപാത്രത്തെ വച്ച് ട്രോളര്‍മാര്‍ അവരുടെ ക്രിയേറ്റുവിറ്റിയുടെ പരകോടിയിലാണ് ഇപ്പോള്‍ സൃഷ്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
 
2001ല്‍ റിലീസായ ചിത്രത്തിലെ ഒരു കഥാപാത്രം ഇപ്പോള്‍ എങ്ങനെ ട്രെന്‍ഡിംഗ് ആയി മാറി എന്നാണോ ആലോചിക്കുന്നത്? സിവില്‍ എഞ്ചിനീയറിംഗ് ലേണേഴ്സ് എന്ന ഗ്രൂപ്പില്‍ ഒരു ചുറ്റികയുടെ പടം കൊടുത്തിട്ട് ഇതിന് നിങ്ങളുടെ രാജ്യത്ത് എന്താണ് പേരെന്ന് ഒരാള്‍ ചോദിച്ചതാണ് ട്രോളുകളുടെ തുടക്കം. ആ ചോദ്യത്തിന് ഒരാള്‍ “ഇതിന് ചുറ്റിക എന്നാണ് പറയുന്നത്. ഇത് വച്ച് എന്തിലെങ്കിലും അടിക്കുമ്പോള്‍ ടങ് ടങ് എന്ന് ശബ്ദം ഉണ്ടാകും. കൊട്ടാരത്തില്‍ വച്ച് ഈ ചുറ്റിക വീണാണ് പെയിന്‍റിംഗ് കോണ്‍‌ട്രാക്ടര്‍ നേശാമണിയുടെ തല തകര്‍ന്നത്” - എന്ന് മറുപടി നല്‍കി.

നേശാമണി ഒരു സിനിമാ കഥാപാത്രമാണെന്ന് മനസിലാകാതെ മറ്റൊരാള്‍ ‘അയാള്‍ക്ക് ഇപ്പോള്‍ എങ്ങനെയുണ്ട്? ഓകെ ആയോ?” എന്ന് ചോദിച്ചു. പിന്നീട് നേശാമണിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അയാള്‍ തന്നെ കുറിച്ചു. പിന്നാലെ #Pray_for_Nesamani എന്ന ഹാഷ്‌ടാഗും സൃഷ്ടിക്കപ്പെട്ടു.
 
ഇത് വൈറലായി മാറുകയായിരുന്നു. നരേന്ദ്രമോദി വീണ്ടും അധികാരമേല്‍ക്കുന്നു എന്ന വാര്‍ത്തയേക്കാള്‍ ട്രെന്‍ഡിംഗ് ആയി നേശാമണി നില്‍ക്കുന്നു എന്നതാണ് വസ്തുത.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments