Webdunia - Bharat's app for daily news and videos

Install App

പിഴയടച്ചതിനൊപ്പം ഒരു ദിവസം പ്രതിക്കൂട്ടിലും; ചെക്ക് കേസിൽ കുടുങ്ങി രഹ്‌നാ ഫാത്തിമ

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (09:09 IST)
സുപ്രീംകോടതി ഉത്തരവ് പ്രകാരം ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച ആക്‍ടിവിസ്‌റ്റ് രഹ്നാ ഫാത്തിമയ്‌ക്ക് ചെക്ക് തട്ടിപ്പ് കേസിൽ ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും ഒരുദിവസത്തെ കോടതി തടവുമായിരുന്നു ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട്‌ കോടതി നല്‍കിയത്.

ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശി ആർ അനിൽ കുമാറിൽ നിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങിയശേഷം നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. ഇതേത്തുടർന്ന് അനിൽകുമാർ, രഹ്നാ ഫാത്തിമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

2014ൽ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഹ്നാ ഫാത്തിമയ്ക്കെതിരെ ശിക്ഷ വിധിച്ചത്. 210000 രൂപ പിഴയും കോടതി അവസാനിക്കുന്നതുവരെ തടവും ആയിരുന്നു ശിക്ഷ. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ അനുഭവിക്കാനായിരുന്നു കോടതി വിധിച്ചത്.

ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ സിജെഎം കോടതിയിൽ ഹാജരായ രഹ്നാ ഫാത്തിമ പിഴയൊടുക്കുകയും വൈകുന്നേരം കോടതി പിരിയുന്നതുവരെ പ്രതിക്കൂട്ടിൽ നിൽക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ

പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments