ആർഎസ്എസ് സൈദ്ധാന്തികനുമയി കൂടിക്കാഴ്ച നടത്തി രജനീകാന്ത്, രാഷ്ട്രീയ പ്രവേശനം വീണ്ടും ചൂടൻ ചർച്ച

Webdunia
തിങ്കള്‍, 2 നവം‌ബര്‍ 2020 (07:47 IST)
ചെന്നൈ: രജനീകാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രച്ചരിയ്കുന്നതിനിടെ ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയുമായി കൂടിക്കാഴ്ച നടത്തി രജനീകാന്ത്, പോയസ് ഗാർഡനിലെ രജനികാന്തിന്റെ വസതിയിൽവച്ചാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. ചർച്ച രണ്ടുമണിക്കൂറോളം നിണ്ടു. കൂടിക്കാഴ്ചയുടെ വിശദാശങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും രാഷ്ട്രീയ പ്രവേശനമാണ് ചർച്ചയായത് എന്നാണ് വിവരം.
 
രാഷ്ട്രീയ ഉപദേശകനായി കൂടീയാണ് രജനി ഗുരുമൂർത്തിയെ കാണുന്നത് എന്നതിനാലാണ് കൂടിക്കാഴ്കയെ രാഷ്ട്രീയ ലോകവും അരാധകരും പ്രാധാന്യത്തോടെ കാണുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ട് എന്ന രജനികാന്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രജനീകാന്ത് രാഷ്ട്രിയ പ്രവേശനം ഉപേക്ഷിച്ചു എന്നതരത്തിൽ പ്രചരണം ശക്തമായത്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോൾ കൊവിഡ് കാലത്ത് പൊതുരംഗത്തേയ്ക്ക് ഇറങ്ങേണ്ട എന്നാണ് ഡോക്ടർമാർ രജനിയ്ക്ക് നൽകിയിരിയ്ക്കുന്ന നിർദേശം. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് രജനി മക്കൾ മൻട്രം ഭാരവാഹികളുമായി ആലോചിച്ച് തീരുമാനമെടുക്കും എന്നാണ് രജനികാന്ത് അറിയിച്ചിരിയ്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിക്കും, ഞാനല്ലാതെ ആര്: നേമത്ത് മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിലെന്ന് വി ശിവൻകുട്ടി

ഡാഷ് മോനെ, രേവന്താ മറുപടി വരുന്നുണ്ട്, രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതികരണവുമായി മുഖ്യമന്ത്രി

യുദ്ധം കനക്കുമെന്ന് ആശങ്ക, എണ്ണവില 111 ഡോളർ കടന്നു

ലീഗ് 24- 25 സീറ്റുകൾ നേടും, യുഡിഎഫ് 2011ലേക്കാൾ സീറ്റുകൾ നേടും , ഭരണം പിടിക്കും: ശശി തരൂർ

മദ്യശാലകൾ ഇന്ന് വൈകീട്ട് ആറിന് അടയ്ക്കും, 48 മണിക്കൂർ ഡ്രൈ ഡേ

അടുത്ത ലേഖനം
Show comments