'ഒരേ കുടുംബത്തിലെ അംഗങ്ങളോട് 'അമ്മ' പലരീതിയിലുള്ള നയമാണ് സ്വീകരിച്ചത്': രമ്യ നമ്പീശൻ

'ഒരേ കുടുംബത്തിലെ അംഗങ്ങളോട് 'അമ്മ' പലരീതിയിലുള്ള നയമാണ് സ്വീകരിച്ചത്': രമ്യ നമ്പീശൻ

Webdunia
വെള്ളി, 6 ജൂലൈ 2018 (12:06 IST)
ഒരേ കുടുംബത്തിലെ അംഗങ്ങളോട് അമ്മ പലരീതിയിലുള്ള നയങ്ങള്‍ സ്വീകരിച്ചതു കൊണ്ടാണ് താന്‍ അമ്മ വിട്ടതെന്ന് രമ്യ നമ്പീശൻ‍. നീതി ലഭിക്കേണ്ടവരിൽ നിന്ന് ലഭിച്ചത് നീതി നിഷേധമെന്നും താരം പറഞ്ഞു. അതേസമയം, സിനിമയിലെ ക്രിമിനൽ വല്‍ക്കരണത്തിന് ഉദാഹരണമാണ് നടി ആക്രമിക്കപ്പെട്ട സംഭവമെന്ന് സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു. തൃശൂരിൽ സംഘടിപ്പിച്ച അവൾക്കൊപ്പം പരിപാടിയിലാണ് ഇരുവരും അഭിപ്രായം വ്യക്തമാക്കിയത്.
 
അമ്മയില്‍ നിന്ന് രാജിവെക്കുമ്പോള്‍ ഏറെ സങ്കടം തോന്നിയിരുന്നു. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ആരോപിതനായ വ്യക്തി അതു തെളിയിക്കട്ടെ. ചില അവസരങ്ങളില്‍ പ്രതിഷേധം അനിവാര്യമാണ്. പ്രഗല്‍ഭരായ ആളുകള്‍ ഞങ്ങളുടെ പ്രവൃത്തി അനിവാര്യമായിരുന്നുവെന്ന് ഉയര്‍ത്തിക്കാട്ടുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് പൊതുജനത്തിന്റെ പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും രമ്യ പറഞ്ഞു.
 
ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനമെടുത്ത യോഗത്തില്‍ പങ്കെടുത്തതില്‍ പകുതിയും സ്ത്രീകളായിരുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. സിനിമയിലും പുറത്തും മാതൃത്വം പറയുന്ന അമ്മയിലെ അമ്മമാർ എടുത്ത നിലപാടിനെ സംവിധായകർ കമൽ വിമർശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments