‘മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണം’- പോരാട്ടത്തിനൊരുങ്ങി നടി ഖുശ്ബു

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (17:21 IST)
പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം‌കോടതിയുടെ വിധി വന്ന പശ്ചാത്തലത്തിൽ പ്രതികരണാവുമായി നിരവധി പേർ രംഗത്തെത്തിയിരിക്കുന്നു. സ്ത്രീകൾക്ക് മുസ്ലിം പള്ളികളിൽ കയറാനും അനുവാദം വേണമെന്നും ഇനി അതിനായുള്ള പോരാട്ടത്തിലാണ് താനെന്നും നടി ഖുശ്ബു വ്യക്തമാക്കി.
 
ബരിമല ക്യാംപയില്‍ പൂര്‍ത്തിയായ സ്ഥിതിക്ക് മുസ്ലിം പള്ളികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിന് വേണ്ടി പോരാടും. ശബരിമലയിലെ വിധിയെ വര്‍ഗീയ വത്കരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. ദൈവങ്ങൾ എല്ലാം ഒന്നെന്ന നിലപാടാണെനിക്കുള്ളത്. നിങ്ങള്‍ ശരിക്കും ദൈവവിശ്വാസിയാണെങ്കില്‍ ഈ വിധിയെ അംഗീകരിക്കുമെന്നും അവർ ട്വിറ്ററിലൂടെ വ്യക്തമാക്കി.
 
വിധിയെ സ്വാഗതം ചെയ്ത് നടൻ കമൽ ഹാസനും രംഗത്തെത്തിയിരുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. ദൈവത്തിനു മുൻപിൽ സ്ത്രീയും പുരുഷനും തുല്യരാണ്. ശബരിമലയിൽ ആരാധന നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾ പ്രവേശിക്കുക തന്നെ ചെയ്യണമെന്നായിരുന്നു കമൽഹാസന്റെ പ്രതികരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാറളത്തും ബിജെപിക്ക് കൈസഹായവുമായി കോൺ​ഗ്രസ്; യുഡിഎഫ് അം​ഗത്തിൻ്റെ വോട്ട് അസാധുവായത് മനപ്പൂർവ്വമെന്ന് സിപിഐഎം

'വിരോധമില്ല, ഭാഷ ശരിയാക്കിയിട്ട് പോകാമെന്ന് കരുതാവുന്ന കാര്യങ്ങളല്ല രാജ്യത്ത് നടക്കുന്നത്'; ട്രോളാക്രമണത്തിൽ പ്രതികരണവുമായി എഎ റഹീം

വട്ടിയൂർക്കാവിൽ എല്ലാ സൗകര്യവുമുള്ള എംഎൽഎ ഹോസ്റ്റലുള്ളപ്പോൾ ശാസ്തമംഗലത്തെ മുറിയെന്തിന്? വി കെ പ്രശാന്ത് എംഎൽഎക്കെതിരെ കെ എസ് ശബരീനാഥൻ

പുകവലിക്കാര്‍ക്ക് മോശം വാര്‍ത്ത! സിഗരറ്റ് വിലയില്‍ വന്‍ വര്‍ധനവ്

അമിത നിരക്ക് ഈടാക്കിയാല്‍ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി

അടുത്ത ലേഖനം
Show comments