Webdunia - Bharat's app for daily news and videos

Install App

ജയിലില്‍ സല്‍മാന്റെ അയല്‍‌വാസി 16കാരിയെ ബലാത്സംഗം ചെയ്ത ആസറാം ബാപ്പു

ജയിലില്‍ സല്‍മാന്റെ അയല്‍‌വാസി 16കാരിയെ ബലാത്സംഗം ചെയ്ത ആസറാം ബാപ്പു

Webdunia
വെള്ളി, 6 ഏപ്രില്‍ 2018 (09:55 IST)
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്റെ ജയിലിലെ അയല്‍വാസി വിവാദ ആള്‍ദൈവവും ബലാത്സംഗ കേസിലെ വിചാരണ തടവുകാരനുമായ ആസറാം ബാപ്പു. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടാം നമ്പറിലെ അതീവ സുരക്ഷാവാര്‍ഡിലാണ് ഇരുവരെയും പാര്‍പ്പിച്ചിരിക്കുന്നത്.

രണ്ടു പേര്‍ക്ക് മാത്രമാണ് ഈ സുരക്ഷാവാര്‍ഡില്‍ സെല്ലുകള്‍ ഉള്ളത്. ഇവിടെ കഴിയുന്നവര്‍ക്ക് മറ്റു തടവുകാരുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ കഴിയില്ല. മേലുദ്യോഗസ്ഥരുടെ പ്രത്യേക ശ്രദ്ധയുള്ള കനത്ത സുരക്ഷയുള്ള ഭാഗമാണ് ഇവിടം.

16 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 2013 ഓഗസ്റ്റ് മൂന്നിനാണ് ആസറാം ബാപ്പു ഇവിടെ എത്തിയത്.

അതേസമയം, എല്ലാ തടവുകാര്‍ക്കും ലഭിക്കുന്ന പരിഗണ മാത്രമാണ് സല്‍മാനും ജയിലില്‍ ഉള്ളതെന്ന് ജയില്‍ സൂപ്രണ്ട് വിക്രം സിങ് പറഞ്ഞു. ചൂട് ശക്തമായതിനാല്‍ അദ്ദേഹത്തിന് ഒരു ഫാന്‍ നല്‍കിയിട്ടുണ്ട്. തറയില്‍ കിടന്നാണ് ഉറക്കമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അഞ്ച് വര്‍ഷം തടവും ആയിരം രൂപ പിഴയുമാണ് അദ്ദേഹത്തിന് വിധിച്ചത്. താരത്തിനൊപ്പം കുറ്റകൃത്യം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.

വന്യജീവി സംരക്ഷ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം, അനധികൃതമായി സംരക്ഷിത വനമേഖലയില്‍ കടന്നു, വംശനാശ ഭീഷണി നേരിടുന്ന മൃഗത്തെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാതെ ആയുധം കൈവശം വച്ചു എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സല്‍‌മാനെതിരെ കുറ്റം.

1998 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ജോ​​​ധ്പൂ​​രി​​​ലെ ക​​​ൺ​​​കാ​​​ണി വി​​​ല്ലേ​​​ജി​​​ൽ ര​​​ണ്ടു കൃ​​​ഷ്ണ​​​മൃ​​​ഗ​​​ങ്ങ​​​ളെ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ വേ​​​ട്ട​​​യാ​​​ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. ഹം ​​​സാ​​​ത് സാ​​​ത് ഹേ ​​​എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗി​​​നാ​​ണു സ​​​ൽ​​​മാ​​​ൻ ജോ​​​ധ്പു​​​രി​​​ലെ​​​ത്തി​​​യ​​​ത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments