ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി, പരാതിയുടെ മേൽ പ്രശസ്‌ത നിർമ്മാതാവ് കുടുങ്ങുമോ?

ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി, പരാതിയുടെ മേൽ പ്രശസ്‌ത നിർമ്മാതാവ് കുടുങ്ങുമോ?

Webdunia
വെള്ളി, 4 ജനുവരി 2019 (12:53 IST)
ലൈംഗികമായി പീഡിപ്പിച്ചതിൽ പ്രശ‌സ്‌ത നിർമ്മാതാവിനെതിരെ പരാതിയുമായി പ്രമുഖ നടി രംഗത്ത്. എന്നാൽ കേസിൽ എഫ്ഐആർ രജിസ്‌റ്റർ വൈകി മതി എന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. പ്രാഥമിക അന്വേഷണം മുറതെറ്റാതെ നടത്തിയതിന് ശേഷം നടപടി സ്വീകരിക്കുക എന്ന നിലപാടിലാണ് ഇവർ ഉള്ളത്.
 
എതിർപക്ഷത്ത് നിൽക്കുന്നത് പ്രശസ്‌തനായ ഒരു നിർമ്മാതാവ് ആയതുകൊണ്ടുതന്നെ പരിമിതികൾ ഏറെയാണ്. തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവ് നടിയുടെ പക്കലുണ്ട്. അതേസമയം, യുവതി നടത്തിയ ഫോൺ സംഭാഷണത്തിന്റെ റേക്കോർഡഡ് ഭാഗങ്ങൾ നിർമ്മാതാവിന്റെ കൈയ്യിലുമുണ്ട്. എന്നാൽ ഇതിന് ഒരു ബ്ലാക്ക്‌മെയിൽ ചുവയുമുണ്ട്.
 
യുവതിയുടെ കൈയിലുള്ള ദൃശ്യങ്ങൾ തെളിവുകളായെടുത്ത് കേസിൽ നടപടിയെടുക്കാം. എന്നാൽ സംഭാഷണത്തിൽ ബ്ലാക്ക്‌മെയിൽ ചുവയുള്ളതുകൊണ്ട് നടിയുടെ ലക്ഷ്യം മറ്റൊന്നാണോ എന്നതാണ് ഇപ്പോഴുള്ള സംശയം. അതുകൊണ്ടാണ് പൊലീസുകാർ എഫ്ഐആർ വൈകിപ്പിക്കുന്നതും.
 
അതേസമയം, മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യൂസിസി ഇക്കാര്യം അറിഞ്ഞിട്ടുണ്ട്. എന്നാൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അവർ ഉള്ളത്. എന്നാൽ സിനിമാ മേഖലയിൽ ഉള്ള പലരും ഈ വിവരം ഒതുക്കാർ ശ്രമിക്കുന്നുണ്ടെന്നാണ് സൂചനകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം