‘സംവിധായകൻ പറഞ്ഞിട്ടാണ് നിർമാതാവിനോട് അങ്ങനെ സംസാരിച്ചത്, എന്നിട്ടും അദ്ദേഹത്തെ ഞാൻ ഒറ്റിയില്ല ’ ; പുറത്തുവന്ന ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥ ഇത്

‘സംവിധായകൻ പറഞ്ഞിട്ടാണ് നിർമാതാവിനോട് അങ്ങനെ സംസാരിച്ചത്’ ; പുറത്തുവന്ന ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥ ഇത്

എസ് ഹർഷ
വെള്ളി, 29 നവം‌ബര്‍ 2019 (16:28 IST)
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ മലയാള സിനിമയിൽ നിന്നും വിലക്കിയ നിർമാതാക്കളുടെ സംഘടനയുടെ നടപടിയിൽ പ്രതിഷേധമറിച്ച് ഷെയ്ൻ നിഗം. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ വെയിൽ സിനിമയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ നടത്തിയത്. ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ടും കുർബാനി ചിത്രവുമായി ബന്ധപ്പെട്ടും തനിക്കെതിരെ പ്രചരിയ്ക്കുന്ന പുതിയ ഓഡിയോ ക്ലിപ്പുകൾക്കും ഷെയ്ൻ മറുപടി നൽകി. 
 
‘ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞിട്ടാണ് ഞാൻ നിർമാതാവിനോട് അങ്ങനെ സംസാരിച്ചത്. ഇതെങ്ങനെയാണ് ഷെയ്നേ പെട്ടന്ന് ഷിഫ്റ്റ് ചെയ്ത് ഷൂട്ട് ചെയ്യുന്നത് എന്ന് സംവിധായകനാണ് എന്നോട് ചോദിച്ചത്. എന്റെ ഓഡിയോ നോട്ടിൽ ഞാൻ പറഞ്ഞതെന്താണ്? വളരെ ക്ലിയറായിട്ടാണ് പറഞ്ഞത്. എന്റെ ഡയറക്ടറെ പോലും ഞാൻ അപ്പോഴും ഒറ്റിയിട്ടില്ല. സംവിധായകൻ പറഞ്ഞിട്ടാണ് ഞാനങ്ങനെ പറഞ്ഞതെന്ന് അപ്പോഴും ഞാൻ പറഞ്ഞിട്ടില്ല.‘
 
‘ഉല്ലാസത്തിന്റെ കാര്യം, ഷാഫി ചെമ്മാടിനെ വിളിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു ഞാനാർക്കും കൊടുത്തിട്ടില്ല. ക്രിസ്റ്റിക്ക് (നിർമാതാവ്) കൊടുത്തിരുന്നു. അയാൾ പ്രൊഡ്യൂസേഴ്സ് കൌൺസിലിനു മെയിൽ ചെയ്ത് കൊടുത്തിരുന്നു. സംഘടനയോട് ചോദിച്ചാൽ മീഡിയ ആണെന്ന് പറയും. ഷാഫി ചെമ്മാടിനും നിർമാതാവിനും യാതോരു പരാതിയുമില്ലെന്നായിരുന്നു അവർ പറഞ്ഞത്.’
 
‘ഓഡിയോ എങ്ങനെ പുറത്തുപോയെന്ന് അവർക്കും അറിയില്ല. അസോസിയേഷനോട് ചോദിച്ചാൽ അവരും മീഡിയ ആണെന്ന്. സുബൈറിക്കയും അങ്ങനെ തന്നെയാണ് പറഞ്ഞത്. അവർക്കാർക്കും ഒരു പരാതിയുമില്ല. അവർക്ക് പരാതിയുണ്ടെന്ന് വരുത്തി തീർക്കുകയാണ് മീഡിയ. ഏത് മീഡിയ ആണെന്ന് ഉടൻ തന്നെ അറിയും’.
 
‘ഉല്ലാസം സിനിമ ‘ഓളി’ന്റെ ലൊക്കേഷനിൽ വെച്ച് കഥ പറയുന്നതും 5 ലക്ഷത്തിന്റെ അഡ്വാൻസും തന്നതും. അന്ന് ദേവനായിരുന്നു ഡയറക്ടർ. ഒരു എഗ്രിമെന്റിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. എത്രയാണോ പ്രതിഫലം എന്നത് അത് സിനിമ ചിത്രീകരിക്കുന്ന സമയത്ത് ഷെയിനിന്റെ സ്റ്റാർവാല്യൂ അനുസരിച്ച് തുക എഴുതാമെന്ന് വാക്കാൽ പറഞ്ഞായിരുന്നു അന്ന് എഗ്രിമെന്റിൽ ഒപ്പിട്ട് നൽകിയത്’.
 
‘പിന്നീട് ദേവനെ മാറ്റി. ടൊം ഇമ്മട്ടിയേയും സമീപിച്ചു, അദ്ദേഹവും മാറി. അതിനുശേഷം രൂപേഷ് പിതാംബരനെ സമീപിച്ചെങ്കിലും അദ്ദേഹവും പിന്മാറി. ഒടുവിൽ ജീവൻ ജോജോ എന്ന സംവിധായകന്റെ അടുത്ത് സിനിമ എത്തുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്സിന്റെ ലൊക്കേഷനിൽ വെച്ച് 45 ലക്ഷത്തിന് വാക്കാൽ കരാറായി. എന്റെ മാനേജർ പറഞ്ഞത് ഷെയിൻ ഇപ്പോൾ ചെയ്യുന്നത് 60 ലക്ഷത്തിനാണ്. നിങ്ങളെ 8 മാസത്തെ പരിചയമുള്ളതിനാൽ 50 ലക്ഷം മതിയെന്ന് പറഞ്ഞു. ക്രിസ്റ്റിയെല്ലാം സംസാരിച്ച് അത് 45 ലക്ഷത്തിലേക്ക് എത്തിക്കുകയായിരുന്നു.‘
 
‘എന്റെ കാര്യം ഞാനല്ലേ പറയേണ്ടത്. എനിക്ക് ഒരാളേയും വിശ്വാസമില്ല. നേരത്തെ ഉണ്ടായിരുന്ന മാനേജർ തന്നിട്ട് പോയ പണിയെല്ലാം എട്ടിന്റേതാണ്. അതുകൊണ്ട് എന്റെ കാര്യം ഞാൻ തന്നെ അല്ലേ പറയേണ്ടത്, ആ ഓഡിയോ നോട്ടിൽ എന്ത് തെറ്റാണ് ഞാൻ പറഞ്ഞത്?. ഇന്ന് ഇറങ്ങുന്ന പടത്തിന് എന്റെ പ്രതിഫലം എങ്ങനെ തീരുമാനിക്കണമെന്ന് ഞാനല്ലേ ചിന്തിക്കേണ്ടത്?.‘- ഷെയ്ൻ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments