Webdunia - Bharat's app for daily news and videos

Install App

‘ഇവളാ പെണ്ണ്, അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം‘ - ഉണ്ണിമായയെക്കുറിച്ച് ശ്യാം പുഷ്കരന്‍റെ അമ്മ

Webdunia
ബുധന്‍, 10 ജൂലൈ 2019 (15:46 IST)
'അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി,ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു.'- നടി ഉണ്ണിമായയെ കുറിച്ച് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ അമ്മ എഴുതിതിങ്ങനെ. 
 
'മഹേഷിന്‍റെ പ്രതികാര'ത്തിലെ സാറയായും 'പറവ'യിലെ മായാ മിസ്സായും പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയെ  അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളുടെ കയ്യടി നേടുകയാണ്. ശ്യാം പുഷ്കരന്റെ ഭാര്യയാണ് ഉണ്ണിമായ. 
 
ഗീത പുഷ്കരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
 
കഴിഞ്ഞ നാൽപ്പതു വർഷം എന്താ ചെയ്തത്?
എന്നോടു തന്നെയാ ചോദ്യം ..
ആ... ആർക്കറിയാം..
കഞ്ഞീം കറീം വച്ചു കളിച്ചു.
കെട്ടിയോനുമായി വഴക്കുണ്ടാക്കി.
മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി.
ഇൻലാൻഡും കവറും വിറ്റു.
വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു.
വേറെ എന്താ ചെയ്തിരുന്നേ..
ഒന്നുല്ല അല്ലേ...
 
അതുകൊണ്ടാ എനിക്കെന്റെ മരുമോളെ
പെരുത്തിഷ്ടം.
അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത്
വൃത്തിയായി,ഭംഗിയായി ചെയ്യുന്നു.
ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു.
അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ 
അഭിരുചികളെ അവൾ കണ്ടെത്തി
പരിപോഷിപ്പിക്കുന്നു.
 
അതാണ് പെണ്ണ് ,അതായിരിക്കണം പെണ്ണ്.
 
അല്ലാതെ ഔദ്യോഗിക ജീവിതത്തിൽ കിട്ടുന്ന
ഉയർച്ച പോലും ഉപേക്ഷിച്ചു്, കുട്ടികളെ
നല്ല സ്കൂളുകളിൽ പഠിപ്പിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതു
സഹിച്ചു്, ഒരു പാട്ടു പോലും മൂളാതെ
ഒരു യാത്ര പോകാതെ
പെറ്റമ്മക്ക് ഒരു ഉടുതുണി പോലും വാങ്ങിക്കൊടുക്കാതെ
ഒരു ഐസ് ക്രീം പോലും കഴിക്കാതെ
ഒരു ചാറ്റൽമഴ പോലും നനയാതെ
ആകാശവും ഭൂമിയും മേഘങ്ങളും പുഴയും
കാണാതെ
ഒരു കുടമുല്ലപ്പൂവിനെ ഉമ്മ വയ്ക്കാതെ
ഏറ്റവും പ്രിയമായി തോന്നിയ ഒരു പെർഫ്യൂം
ഏതെന്നു പോലും കണ്ടെത്താനാവാതെ
ഒരു നിലാവുള്ള രാവു പോലും കാണാതെ
കാടും കടലും തിരിച്ചറിയാതെ
ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

അടുത്ത ലേഖനം
Show comments