‘സ്റ്റേജിലേക്ക് തിരിച്ച് വരണം’- ആശുപത്രിയിൽ വെച്ച് ബാലു സ്റ്റീഫനോട് പറഞ്ഞു!

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2018 (10:32 IST)
ഒരാഴ്ച്ചയായി ആശുപത്രിയിലായിരുന്നു പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറുടെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും. ബാലുവിന് അപകടം ഉണ്ടായതു മുതൽ അവർ അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ നിലയുറപ്പിച്ചു. ചികിത്സയിലായിരുന്ന ബാലു ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. 
 
ഒരാഴ്ച്ചയോളം കൂടെയുണ്ടായിരുന്ന ബാലഭാസ്‌കറുടെ സുഹൃത്തുക്കള്‍ക്ക് അല്‍പം ആശ്വാസമായത് കഴിഞ്ഞ ദിവസമായിരുന്നു. കഴിഞ്ഞ ദിവസമാണ് ബാലു ഏവര്‍ക്കും പ്രതീക്ഷ നല്‍കിയത്. എന്നാൽ, ആ പ്രതീക്ഷ ഒരു ദിവസത്തേക്ക് മാത്രമായിരുന്നു. അണയും മുൻപുള്ള ആളിക്കത്തൽ മാത്രമായിരുന്നു അതെന്ന് ബന്ധുക്കൾ മനസ്സിലാക്കിയത് ഇന്നലെയാണ്. 
 
ബോധം തെളിഞ്ഞപ്പോള്‍ ബാലു സുഹൃത്ത് സ്റ്റീഫന്‍ ദേവസിയുമായി 20 മിനിറ്റോളം സംസാരിച്ചിരുന്നു. ഇക്കാര്യം സ്റ്റീഫന്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. തിരിച്ച് സ്‌റ്റേജിലേക്ക് വരണ്ടേ എന്നൊക്കെ ചോദിച്ചപ്പോള്‍ ബാലു വേണമെന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ, ഒരു രാത്രി കണ്ണടച്ച് തുറന്നപ്പോഴേക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി ലക്ഷ്മിയെ തനിച്ചാക്കി ബാലു യാത്രയായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments