Webdunia - Bharat's app for daily news and videos

Install App

പ്രണയദിനം ‘ജോഡി' മാത്രം ആഘോഷിച്ചാൽ മതിയോ? വാലന്റൈൻസ് ദിനത്തിൽ ‘സിംഗിൾസി'ന് സൌജന്യമായി ചായ നൽകുകയാണ് ഈ കഫേ !

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (19:45 IST)
വൈ ഷുഡ് കപ്പ്‌ൾസ് ഹാവ് ഓൾ ദ് ഫൺ? പ്രണയമില്ലാത്ത ഏതൊരാളും വാലന്റൈൻസ് ദിനത്തിൽ ഇത് ചോദിക്കാൻ ആഗ്രഹിക്കും. വാലന്റൈൻസ് ദിനം കപ്പ്‌ൾസിന് മാത്രമല്ല സിംഗിൾ‌സിനും കൂടി ആഘോഷിക്കാനുള്ളതാണ് എന്ന് പറയുകയാണ് ഒരു കഫേ.
 
ഹൈദരാബാദിലെ വാസ്ട്രപൂരിലുള്ള എം ബി എ ചായ്‌വാല എന്ന കഫേ ഈ വാലന്റൈൻസ് ദിനത്തിൽ വ്യത്യസ്തമായ ഒരു ആശയവുമായി എത്തിയിരിക്കുകയാണ്. സിംഗിൾസിന് ഈ കഫേയിൽ പ്രണയദിനത്തിൽ ചായ സൗജന്യമാണ്. റെസ്‌റ്റോറെന്റുകളും, കഫേകളുമെല്ലാം പ്രണയികൾക്ക് പ്രത്യേക ഓഫറുകളും സൌകര്യങ്ങളും ഒരുക്കുമ്പോഴാണ് എം ബി എ ചായ്‌വാല സിംഗിൾസിനെ ചേർത്ത് നിർത്തുന്നത്.   


 
ഹാപ്പി സിംഗിൾസ് ഡേ എന്ന തലവാചകത്തോടുകൂടി ഫേസ്‌ബുക്ക് പേജുവഴിയാണ് ഇക്കാര്യം എം ബി എ ചായ്‌വാല പങ്കുവച്ചിരിക്കുന്നത്. താൽ‌പര്യമുള്ളവർക്ക് പങ്കെടുക്കാനായി ഫേസ്‌ബുക്ക് പേജിൽ കഫേ ഒരു ഇവന്റിനും രൂപം നൽകിയിട്ടുണ്ട്. ഇതിലൂടെ പരിപാടിയിൽ പങ്കെടുക്കാൻ താൽ‌പര്യമുള്ളവർക്ക് കഫെയെ അറിയിക്കാം. 
 
ഒരു കൂട്ടം എം ബി എ ഡ്രോപ്പ് ഔട്ടുകളാണ് എം ബി എ ചായ്‌വാല എന്ന കഫേ ആരംഭിച്ചിരിക്കുന്നത്. 35 വെറൈറ്റി ചായയും സ്നാൿസുമാണ് ഈ കഫെയുടെ ഏറ്റവും വലിയ പ്രത്യേകത. കഫേയുടെ ഫേസ്‌ബുക്ക് പേജിൽ ഇതിനോടകം തന്നെ നിരവധി പ്രതികരണങ്ങൾ വന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുലിന് കുറിപ്പ്, മറുപടി എഴുതി നല്‍കി പുറത്തിറങ്ങി; നാടകീയ രംഗങ്ങള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍

കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

'രശ്മി പഞ്ചപാവത്തേപ്പോലെ, ആരോടും അധികം സംസാരിക്കാറില്ലായിരുന്നു'; ഞെട്ടി അയൽവാസികൾ

വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments