Webdunia - Bharat's app for daily news and videos

Install App

വജ്ര മോതിരത്തിന് ഉള്ളിലൂടെ ക്യാരറ്റ് വളർത്തി, കർഷകന്റെ വ്യത്യസ്തമായ വിവാഹാഭ്യർത്ഥന ഇങ്ങനെ !

Webdunia
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (19:43 IST)
കാമുകിയോട് വിവാഹാഭ്യർത്ഥന നടത്താൻ വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കനേഡിയൻ സ്വദേശിയായ കർഷകൻ ജോൺ നെവൽ കാമുകിയോട് വിവാഹ അഭ്യർത്ഥന നടത്തിയ രീതി ആരും പ്രതീക്ഷിക്കാത്തതായിരുന്നു. വജ്രമോതിരത്തിനുള്ളിലൂടെ വളർത്തിയ ക്യാരറ്റ് കാമുകിയെകൂണ്ട് തന്നെ വിളവെടുപ്പിച്ചാണ് കാമുകി ഡാനിയേലയോട് നെവൽ വിവാഹാഭ്യർത്ഥന നടത്തിയത്.
 
പതിവുപോലെ ഭാര്യയുമായി ക്യാരറ്റ് വിളവെടുക്കാൻ നെവൽ തോട്ടത്തിലെത്തി. ബക്കറ്റിൽ പ്രത്യേകം വളർത്തിയിരുന്ന ക്യാരറ്റ് വിളവെടുക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടു. ഭാര്യ ക്യാരറ്റ് പറിച്ചതോടേ നെവൽ മണ്ണിൽ മുട്ടുകുത്തി ഡാനിയേലയോട് വിവാഹാഭ്യർത്ഥന നടത്തി. ക്യാരറ്റിന് നടുവിലെ വജ്ര മോതിരം ഡാനിയേല പിന്നീടാണ് ശ്രദ്ധിച്ചത്. നിറഞ്ഞ കണ്ണുകളോടെ ഡാനിയേല സമ്മതം പറഞ്ഞു.
 
വർഷങ്ങൾക്ക് മുൻപ് കാണാതായ വിവാഹ മോതിരം ക്യാരറ്റ് ചെടികൾക്കിടയിൽനിന്നും യുവതിക്ക് തിരികെ ലഭിച്ചു എന്ന വാർത്ത വായിച്ചതോടെയാണ് വിവാഹാഭ്യർത്ഥനക്ക് നെവൽ ഇങ്ങനെ ഒരു പ്ലാൻ തയ്യാറക്കിയത്. ബക്കറ്റിൽ മണ്ണു നിറച്ച് വജ്ര മോതിരം നടുവിൽ വച്ച് അതിന്നുള്ളിലൂടെ കുഴിയെടുത്താണ് നെവൽ ക്യാരറ്റ് നട്ടത്. ഇത് ഉദ്ദേശിച്ച പോലെ തന്നെ വളരുകയും ചെയ്തു. ഇരുവർക്കും രണ്ട് മക്കളുണ്ട്. ഇവരുടെ സാനിധ്യത്തിൽ പരമ്പരാഗത രീതിയിൽ തന്നെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് ജോൺ നെവലും ഡാനിയേലയും. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments