നടിമാരുടെ ലൈംഗികബന്ധങ്ങളുടെ മുഴുവൻ വിവരങ്ങളും എഴുതി സൂക്ഷിച്ചു; സമയം, ആരുടെയൊക്കെ ഒപ്പം, എത്രനേരം തുടങ്ങിയതെല്ലാം ഡയറിയിൽ!

നിർമാതാവ് രംഗം പകർത്തി സൂക്ഷിച്ചു, ഭാര്യ വിവരങ്ങൾ എഴുതിവെച്ചു !

Webdunia
ബുധന്‍, 20 ജൂണ്‍ 2018 (11:34 IST)
തെലുങ്ക് സിനിമയെ ഞെട്ടിച്ച പെൺവാണിഭക്കേസിൽ കൂടുതൽ നടിമാർ കുടുങ്ങുമെന്ന് റിപ്പോർട്ട്. അമേരിക്കയിൽ നടിമാരെ പെൺ‌വാണിഭത്തിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പിടിയിലായ തെലുങ്ക് നിര്‍മാതാവിന്റെ ഭാര്യ ഇടപാടുകാര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന നടിമാരുടെ ലൈംഗികബന്ധം സംബന്ധിച്ച വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നു. 
 
നടിമാരെ ഭീഷണിപ്പെടുത്താനാണ് നിർമാതാവ് വീഡിയോ, ചിത്രങ്ങൾ എല്ലാം പകർത്തിയത്. അതേസമയം നിർമാതാവിന്റെ ഭാര്യ സൂക്ഷിച്ചിരുന്നത് ഒരു ഡയറി ആയിരുന്നു. ഓരോ നടിമാരും ആര്? എവിടെ വെച്ച്? എപ്പോൾ? ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എത്രനേരം ഉണ്ടായിരുന്നു എന്നെല്ലാം ഈ ഡയറിൽ എഴുതി സൂക്ഷിച്ചിരിക്കുകയാണ്.
 
ഇവര്‍ താമസിച്ചിരുന്ന വെസ്റ്റ് ബെല്‍ഡെന്‍ അവവന്യുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് തിരച്ചില്‍ നടത്തിയപ്പോളാണ് ഇത് കണ്ടെടുത്തത്. തെലുങ്ക് സിനിമയിലെ പുതുമുഖ നടിമാരെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് നടത്തി വന്ന ബിസിനസുകാരനും നിർമാതാവുമായ മൊദുഗുമിഡി കിഷന്‍, ഭാര്യ ചന്ദ്ര എന്നിവരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്.
 
ചതിയില്‍പ്പെട്ട നടിമാരില്‍ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കിഷനും ഭാര്യയും അറസ്റ്റിലായത്. സെക്‌സ് റാക്കറ്റിനെ സംബന്ധിക്കുന്ന വിവരം പുറത്തു വന്നതിന് പിന്നാലെ കിഷന്‍ നടിമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ കിഷനും ചന്ദ്രയ്ക്കുമുണ്ട്. ഇവരെ ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതര്‍ ഏറ്റെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

അടുത്ത ലേഖനം