Webdunia - Bharat's app for daily news and videos

Install App

'ഇത്രയ്ക്ക് ചീപ്പ് ആകരുത്, അത്ര വലിയ മഹാനൊന്നുമല്ലല്ലോ നീ’ - വിശാലിനെതിരെ ആഞ്ഞടിച്ച് വരലക്ഷ്മി, ‘തേപ്പി’ന് പകരം വീട്ടുന്നതോ?

Webdunia
വെള്ളി, 14 ജൂണ്‍ 2019 (15:19 IST)
നടികര്‍ സംഘം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവ അണിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വീണ്ടും പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് താരം.  മുന്‍പ്രസിഡന്റായിരുന്ന ശരത് കുമാറിനെ രൂക്ഷമായി വിമര്‍ശിക്കാനും വിശാൽ മറന്നില്ല. എന്നാൽ, ഇത് ശരത് കുമാറിന്റെ മകളായ വരലക്ഷ്മിയെ ചൊടിപ്പിച്ചിരിക്കുകയാണ്. 
 
വിശാലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരപുത്രി ഇപ്പോള്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്ത് ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തന്റെ വിയോജിപ്പ് വ്യക്തമാക്കി വിശാലിനെഴുതിയ കത്ത് താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 
 
തന്റെ പിതാവ് കുറ്റക്കാരനായിരുന്നുവെങ്കിൽ അദ്ദേഹത്തിനു ശിക്ഷ കിട്ടുമായിരുന്നുവെന്നും അങ്ങനെ അല്ലാത്ത സാഹചര്യത്തിൽ തെളിവുകളൊന്നുമില്ലാതെ അസത്യമായ കാര്യങ്ങൾ ഇങ്ങനെ വിളിച്ച് പറയുന്നതിൽ സഹതാപം തോന്നുന്നുവെന്ന് വരലക്ഷ്മി കുറിക്കുന്നു. കത്തിലെ പ്രസക്ത ഭാഗങ്ങളിങ്ങനെ:
 
ചീപ് പബ്ലിസിറ്റിയുമായി വന്നതില്‍ സഹതാപമാണ് തോന്നുന്നത്. എല്ലാം തികഞ്ഞ സാത്വികനെന്ന മട്ടില്‍ പെരുമാറരുത്. നിന്റെ കള്ളത്തെക്കുറിച്ചും ഇരട്ടത്താപ്പിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. നീ മഹാനായിരുന്നുവെങ്കില്‍ ഒപ്പമുള്ളവര്‍ നിന്നെ മാറ്റി നിര്‍ത്തുന്ന സാഹചര്യമുണ്ടാവില്ലായിരുന്നല്ലോ?. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നല്ലൊരു നടനാണെന്ന് നീ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 
 
അതേസമയം, വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ ഒരുസമയത്ത് ഉണ്ടായിരുന്നു. എന്നാൽ, പെട്ടന്നാണ് വിശാൽ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നത്. ഇതോടെ വിശാൽ നടിയെ ‘തേയ്ക്കുക’യായിരുന്നുവെന്നും അതിനു പക പോക്കലാണോ ഈ ആരോപണമെന്നും ചില ഫാൻസ് ചോദിച്ച് തുടങ്ങിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റീമയും ഭര്‍ത്താവും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം ഉപയോക്താക്കള്‍ക്ക് മോശം വാര്‍ത്ത; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നികുതി ചുമത്തുമോ?

പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻ

ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരാജയപ്പെട്ടു, കാരണക്കാരന്‍ ചക്ക

അടുത്ത ലേഖനം
Show comments