വാക്ക് പാലിച്ച് വിനയന്‍; ജൈസലിന് സ്‌നേഹ സമ്മാനവുമായി അദ്ദേഹം നേരിട്ടെത്തി

വാക്ക് പാലിച്ച് വിനയന്‍; ജൈസലിന് സ്‌നേഹ സമ്മാനവുമായി അദ്ദേഹം നേരിട്ടെത്തി

Webdunia
തിങ്കള്‍, 27 ഓഗസ്റ്റ് 2018 (15:43 IST)
സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ റബർ ഡിങ്കിയിലേക്കു ചവിട്ടിക്കയറാൻ ചെളിവെള്ളത്തിൽ മുട്ടുകുത്തിനിന്ന് സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജൈസലിന് സമ്മാനവുമായി സംവിധായകൻ വിനയൻ.

മലപ്പുറം താനൂര്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയായ ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമായി വിനയന്‍ നല്‍കി. വിനയന്‍ നേരിട്ടാണ് സമ്മാനം നല്‍കിയത്.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജൈസലിന് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നതായി വിനയന്‍ അറിയിച്ചിരുന്നു. ജീവന്‍ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് ഞാന്‍ കരുതുന്നുവെന്നുമായിരുന്നു വിനയന്‍ പറഞ്ഞിരുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകളടക്കമുള്ളവര്‍ക്ക് ബോട്ടിലേക്ക് കയറാനായി ചെളിവെള്ളത്തില്‍ മുട്ടുകുത്തി നിന്ന് കൊടുത്ത ജൈസലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലും രാജ്യാന്തര മാധ്യമങ്ങളിലും ഇടം നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണത്തെ ചെമ്പാക്കിയതാണ്: മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരുടെ സമ്പൂര്‍ണ്ണ വിവരവും തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കണമെന്ന് ഹൈക്കോടതി

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

അടുത്ത ലേഖനം
Show comments