Webdunia - Bharat's app for daily news and videos

Install App

‘നടിമാർ കുറ്റം പറയാന്‍ മാത്രം വരുന്നു, ദിലീപ് ട്വിന്റി 20 സിനിമ ചെയ്തല്ലോ അമ്മയ്ക്ക് വേണ്ടി‘- പാർവതിയോടും രേവതിയോടും കോർത്ത് മഹേഷ്

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (08:52 IST)
താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച് നടിമാരായ പദ്മപ്രിയ, രേവതി, പാർവതി എന്നിവർ കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തിയിരുന്നു. പത്രസമ്മേളനത്തിന് ശേഷം ഒരു ചാനലിൽ നടത്തിയ ചർച്ചയിലും മൂവരും പങ്കെടുത്തു. ചർച്ചയിൽ അമ്മയെ പ്രതിനിധീകരിച്ച് നടൻ മഹേഷാണ് എത്തിയത്. 
 
വാർത്താസമ്മേളനത്തിന് ശേഷം അമ്മയിൽ നിന്നും ഇതുവരെ പ്രതികരണമൊന്നും അൽഭിച്ചിട്ടില്ലെന്ന് രേവതി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിനെ തുടർന്നുള്ള പ്രശ്‌നങ്ങൾ മൂന്ന് നടിമാരുടേത് മാത്രമാണ് എന്ന നിലയ്ക്കാണ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ പെരുമാറുന്നതെന്ന് ഇവർ പറയുന്നു.
 
നടിമാര്‍ അമ്മ എക്‌സിക്യൂട്ടീവില്‍ പോയി പരാതി പറയുന്നതിന് പകരം അമ്മയിലെ 250ഓളം വരുന്ന നടിമാരെ കൂടെ കൂട്ടി ശക്തി തെളിയിക്കുകയാണ് വേണ്ടത് എന്നാണ് നടന്‍ മഹേഷ് പറഞ്ഞത്. അമ്മയിലേക്ക് വരുന്നില്ല എന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. ഇല്ലാത്ത ഒരാളെ എങ്ങനെ പുറത്താക്കും എന്നും മഹേഷ് ചോദിക്കുന്നു.
 
മഹേഷിന് രേവതിയാണ് മറുപടി നല്‍കിയത്. അമ്മ ആദ്യം ദിലീപിനെ പുറത്താക്കി, പിന്നെ ആ തീരുമാനം മരവിപ്പിച്ചു, പിന്നെ ജനറല്‍ ബോഡിയില്‍ തിരിച്ചെടുത്തു. അകത്താണോ പുറത്താണോ എന്ന വാക്കുകള്‍ മാത്രമേ ഉപയോഗിക്കുന്നുളളൂ. സംഘടനയില്‍ ദിലീപിന്റെ സ്റ്റാറ്റസ് എന്താണ് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ദിലീപ് എന്ത് പറഞ്ഞു എന്നതല്ല അമ്മയുടെ തീരുമാനം എന്താണ് അറിയേണ്ടത്.
 
എന്നാല്‍ മോഹന്‍ലാല്‍ പറഞ്ഞത് ആവര്‍ത്തിക്കുകയാണ് മഹേഷ് ചെയ്യുന്നത്. സംഘടനയോട് പറയേണ്ടത് ഫേസ്ബുക്കിലും പത്രക്കാരോടുമാണ് നടിമാര്‍ പറയുന്നത് എന്നും മഹേഷ് ആക്ഷേപം ഉന്നയിച്ചു. ഇതുവരെ രേവതി ഒരൊറ്റ ജനറല്‍ ബോഡി യോഗത്തിനും വന്നിട്ടില്ല എന്നും കുറ്റം പറയാന്‍ മാത്രം ആ വഴിക്ക് വരുന്നുവെന്നും മഹേഷ് പരിഹസിച്ചു. 
 
ജനറല്‍ ബോഡികള്‍ക്കോ ഫണ്ട് റൈസിംഗ് സ്റ്റേജ് ഷോകളിലോ പങ്കെടുക്കാറില്ല. ഇവര്‍ മാറി നിന്ന് കുറ്റം പറയുന്നുവെന്നും മഹേഷ് പറഞ്ഞു. ദിലീപിനോട് അമ്മയ്ക്ക് വൈകാരികമായ ബന്ധമുണ്ട്. അമ്മയുടെ ഫണ്ട് റൈസിംഗിന് വേണ്ടി ട്വന്റി-ട്വന്റി എന്ന സിനിമ ചെയ്യാന്‍ ദിലീപ് മാത്രമാണ് മുന്നോട്ട് വന്നതെന്നും മഹേഷ് പറഞ്ഞു.
 
മഹേഷിന്റെ ഉത്തരത്തോടെ പാര്‍വ്വതിയും രേവതിയും പത്മപ്രിയയും ചര്‍ച്ച നിര്‍ത്തി. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ സാധിക്കില്ലെന്ന് പാര്‍വ്വതി പറഞ്ഞു. മൂവരും ചർച്ചയിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

അടുത്ത ലേഖനം
Show comments