Webdunia - Bharat's app for daily news and videos

Install App

'അമ്മ'യുടേയും 'ഫെഫ്‌ക'യുടേയും വനിതാ സെല്ലുകൾ പ്രവർത്തിക്കുന്നത് നിയമപ്രകാരമല്ല; ഹൈക്കോടതിയിൽ ഹര്‍ജിയുമായി ഡബ്ല്യൂസിസി

'അമ്മ'യുടേയും 'ഫെഫ്‌ക'യുടേയും വനിതാ സെല്ലുകൾ പ്രവർത്തിക്കുന്നത് നിയമപ്രകാരമല്ല; ഹൈക്കോടതിയിൽ ഹര്‍ജിയുമായി ഡബ്ല്യൂസിസി

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (09:30 IST)
സിനിമാ മേഖലയിലും സ്‌ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കമ്മറ്റികൾ അടിയന്തിരമായി രൂപീകരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യൂസിസി. 'തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ നടപ്പിലാക്കാൻ ഉള്ള സംവിധാനങ്ങൾ 2013 ലെ PoSH ആക്ട് പ്രകാരം വേണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും നമ്മുടെ മലയാള സിനിമ ലോകം ഇതു വരെ അതു നടപ്പിലാക്കിയിട്ടില്ല. ആയതിനാൽ ആ നിയമത്തിന്റെ ഗുണഫലങ്ങൾ ശരിയായ അർത്ഥത്തിൽ സിനിമാ പ്രവർത്തകർക്ക് ലഭിക്കുന്നുമില്ല' ഡബ്ല്യൂസിസി ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
തൊഴിലിടങ്ങളിൽ എല്ലാവരുടെയും ക്ഷേമവും സുരക്ഷയും സമത്വവും ഉറപ്പുവരുത്താൻ കേരളത്തിലെ വിവിധ തൊഴിൽ സംഘടനകൾ വഹിച്ച പങ്ക് ഏറെ വലുതാണ്. അതാണ് ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നു നമ്മെ വ്യത്യസ്തമാക്കുന്നത്. ഇതിന്റെ തുടർച്ച മലയാള സിനിമ മേഖലയിലും ഉണ്ടാവേണ്ടതുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികളും കമ്മിറ്റികളും രൂപീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ ഏറെ അനിവാര്യമാണ്.
 
തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ നടപ്പിലാക്കാൻ ഉള്ള സംവിധാനങ്ങൾ 2013 ലെ PoSH ആക്ട് പ്രകാരം വേണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും നമ്മുടെ മലയാള സിനിമ ലോകം ഇതു വരെ അതു നടപ്പിലാക്കിയിട്ടില്ല. ആയതിനാൽ ആ നിയമത്തിന്റെ ഗുണഫലങ്ങൾ ശരിയായ അർത്ഥത്തിൽ സിനിമാ പ്രവർത്തകർക്ക് ലഭിക്കുന്നുമില്ല. AMMA, FEFKA തുടങ്ങിയ സംഘടനകൾ ഇപ്പോൾ വനിതാസെൽ രൂപീകരിച്ചെങ്കിലും അവ നിയമങ്ങൾ അനുശാസിക്കുന്ന നടപടിക്രമങ്ങൾ പ്രകാരമല്ല എന്നതാണ് വസ്തുത.
 
എല്ലാ സിനിമാ സംഘടനകളെയും ഒരുമിച്ച് ചേർത്ത് PoSH ആക്ട് പ്രകാരം ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ WCC കേരള ഹൈ കോർട്ടിൽ ഒരു PIL ഫയൽ ചെയ്ത വിവരം അറിയിക്കുന്നതിൽ അഭിമാനമുണ്ട്. കേരള സംസ്ഥാന സർക്കാർ, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ , ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (FEFKA), മലയാളം സിനിമ ടെക്‌നിഷ്യൻസ് അസോസിയേഷൻ(MACTA) , കേരള ഫിലിം ഡിസ്ട്രിബ്യുറ്റെർസ് അസോസിയേഷൻ , സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർറ്റിഫിക്കേഷൻ എന്നിവരെ എല്ലാം ഉൾപ്പെടുത്തിയാണ് ഈ ഹർജി നൽകിയത്.
 
എല്ലാ സംഘടനകളും ചേർന്ന് നിന്ന് , നമ്മുടെ സർക്കാരിന്റെ പിന്തുണയോടു കൂടി പ്രവർത്തിച്ചാൽ മാത്രമെ അനുയോജ്യമായ പെരുമാറ്റച്ചട്ടങ്ങളും മറ്റു വ്യവസ്ഥകളും നടപ്പിലാക്കാൻ സാധിക്കുമെന്ന് ഞങ്ങൾ കരുതുന്നു. 
നമ്മുടെ സിനിമാമേഖലയെ സ്ത്രീ സുരക്ഷാ നിയമം പാലിക്കുന്ന ഇടം ആക്കി മാറ്റുന്ന മാതൃകാപരമായ പ്രവൃത്തിയിൽ സിനിമാ പ്രവർത്തകർ ഒറ്റ കൈയ്യായി മുന്നേറേണ്ടതുണ്ട്. അതിലൂടെ മാത്രമെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും സുരക്ഷയും , ക്ഷേമവും സമത്വവും നൽകാൻ സാധിക്കൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments