Webdunia - Bharat's app for daily news and videos

Install App

അപകടത്തിൽ നിന്നും അതിജീവിച്ച് ഹനാൻ; വീല്‍ചെയറില്‍ മീന്‍വില്‍പ്പനക്കിറങ്ങും

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (11:24 IST)
കേരളം ഏറ്റെടുത്ത പെൺകുട്ടിയാണ് ഹനാൻ. കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാന്‍ എറണാകുളം തമ്മനത്തേക്ക് മത്സ്യവില്‍പനയ്ക്കായി വീണ്ടുമെത്തുന്നുവെന്ന് റിപ്പോർട്ട്. അപകടത്തെ തുടർന്ന് നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയില്‍ തുടരുന്ന ഹനാന്‍ വീല്‍ചെയറിലാണ് മീന്‍വില്‍പനയ്‌ക്കെത്തുന്നത്.
 
കച്ചവടം തുടങ്ങാന്‍ കിയോസ്‌ക് വാങ്ങി നല്‍കാമെന്ന സര്‍ക്കാരിന്റെ സഹായം നിലനില്‍ക്കെയാണ് ഇതിനൊന്നും കാത്തു നില്‍ക്കാതെ സ്വന്തം കാശുമുടക്കി കച്ചവടം തുടങ്ങുന്നത്. നാളെ മുതല്‍ കച്ചവടം തുടങ്ങണമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും വാടകയ്‌ക്കെടുത്ത മുറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ലെന്ന് ഹനാൻ പറയുന്നു.
 
ഗതാഗത തടസ്സത്തിന്റെ പേരില്‍ തന്റെ കച്ചവടം ഒഴിപ്പിച്ച തമ്മനത്തുതന്നെ വില്‍പനയ്ക്ക് തിരിച്ചെത്തണമെന്നത് തന്റെ വാശിയായിരുന്നുവെന്ന് ഹനാന്‍ പറഞ്ഞു. ചികിത്സചെലവ് സര്‍ക്കാര്‍ വഹിക്കുന്നുണ്ടെങ്കിലും തന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പണം കണ്ടെത്തനാണ് വഴിയോര കച്ചവടത്തില്‍ നിന്ന് മാറി വാടക മുറിയെടുത്ത് കച്ചവടം നടത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments