Webdunia - Bharat's app for daily news and videos

Install App

മഴയ്ക്ക് ശമനം, ഇനി ആശങ്ക വേണ്ട; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു, ഷട്ടറുകൾ വീണ്ടും താഴ്ത്തി

Webdunia
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (09:05 IST)
മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. 2401.86 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ നിലവിൽ തുറന്നിരിക്കുന്ന 3 ഷട്ടറുകൾ 1.9 മീറ്ററായി താഴ്ത്തി. 
 
ഇന്നലെ ബാക്കിയുള്ള ഷട്ടറുകൾ അടച്ചിരുന്നു. 800 ഘന മീറ്ററിൽ നിന്നും 700 ഘനമീറ്ററായാണ് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിൽ കുറവ് വരുത്തിയിരിക്കുന്നത്. ഇടുക്കിയിൽ ഇപ്പോഴും ഓറഞ്ച് അലർട്ട് തുടരുന്നുണ്ട്. 
 
അണക്കെട്ടിൽ നിന്നും പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് കുറച്ചതോടെ പെരിയാറിലെ ജലനിരപ്പും താഴ്ന്ന് തുടങ്ങി. ആലുവയിലെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മഴ കുറയുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ദ്രുതഗതിയില്‍ മെച്ചപ്പെടുത്തുകയാണ്. 
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെയും ജലനിരപ്പ് കുറഞ്ഞു. നിലവില്‍ 140 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അതേസമയം പമ്പാ, മൂഴിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ 15 സെന്റിമീറ്റർ തുറന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

അടുത്ത ലേഖനം
Show comments